
‘ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന്റെ അഭിമാനത്തിന്റെ കാര്യം; ആസൂത്രണം ചെയ്തതുപോലെ കൃത്യമായി നടപ്പിലാക്കി’, രാഷ്ട്രപതിയെ കാണാൻ മോദി
ന്യൂഡൽഹി∙ ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന്റെ അഭിമാനത്തിന്റെ കാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നു ചേർന്ന കാബിനറ്റ് മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ആസൂത്രണം ചെയ്തതുപോലെ തന്നെ കൃത്യമായി പ്രത്യാക്രമണം നടപ്പിലാക്കാനും ഇന്ത്യൻ സൈന്യത്തിന് സാധിച്ചുവെന്നും ഒരു തെറ്റുമില്ലാതെയാണ് ആക്രമണം വിജയകരമായി പൂർത്തിയാക്കിയതെന്നും പ്രധാനമന്ത്രി കേന്ദ്രമന്ത്രിസഭയെ അറിയിച്ചു. പ്രധാനമന്ത്രി ഉടൻ തന്നെ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണും.
പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ ജമ്മു കശ്മീരിലെയും ഒൻപത് ഭീകരപരിശീലന ക്യാംപുകളെയാണ് ബുധനാഴ്ച പുലർച്ചെ നടന്ന ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സൈന്യം ലക്ഷ്യം വച്ചത്. മുൻകൂട്ടി തയാറാക്കിയ തയാറെടുപ്പുകൾ കർശനമായി പാലിച്ചുകൊണ്ടാണ് സൈന്യം വളരെ കൃത്യതയോടെ ദൗത്യം നിർവഹിച്ചതെന്നും പ്രധാനമന്ത്രി മോദി മന്ത്രിസഭയെ അറിയിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]