
‘തകർത്തത് കഴിഞ്ഞ 3 പതിറ്റാണ്ടായി പാക്കിസ്ഥാൻ വളർത്തിയ ഭീകരകേന്ദ്രങ്ങൾ; ഇത് പ്രിസിഷൻ അറ്റാക്ക്’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ ഇന്ത്യ നേരിട്ട പഴയ ഭീകരാക്രമണങ്ങളെ എടുത്ത് പറഞ്ഞ് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി. ജമ്മു കശ്മീരിൽ സമാധാനം തിരിച്ചെത്തിയത് തിരിച്ചറിഞ്ഞ് അതിനെ തകർക്കാനാണ് ഭീകരർ ശ്രമിച്ചത്. ഒപ്പം ടൂറിസത്തെയും. സമാധാനം തിരികെയെത്തിയാൽ അത് അതിർത്തി കടന്നുള്ള ഭീകരവാദത്തിന് തിരിച്ചടിയാകുമെന്നതാണ് ഇത്തരമൊരു ആക്രമണത്തിലേക്കു നയിച്ചത്. ഇതോടൊപ്പം ഇന്ത്യയുടെ സാമുദായിക സൗഹാർദം തകർക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിലാണ് മിശ്രി ഇക്കാര്യങ്ങൾ പറഞ്ഞത്. കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ് എന്നിവരും വിക്രം മിസ്രിക്കൊപ്പം വാർത്താസമ്മേളനത്തിൽ എത്തിയിരുന്നു. ഇരുവരും ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിശദമായി സംസാരിച്ചു. രാജ്യം ഈ നൂറ്റാണ്ടിൽ നേരിട്ട ഭീകരാക്രമണങ്ങളുടെ വിശദാംശങ്ങൾ അടങ്ങിയ വിഡിയോയും വാർത്താ സമ്മേളനത്തിന് തൊട്ടുമുൻപായി പ്രദർശിപ്പിച്ചു.
പഹൽഗാം ആക്രമണം നടന്ന് 14 ദിവസമായിട്ടും ഒരു നടപടി പോലും പാക്ക് മണ്ണിലെ ഭീകരർക്കെതിരെ അവർ എടുത്തില്ല. തുടർന്നാണ് ഇന്ത്യ തിരിച്ചടിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ മറുപടിയായാണ് ഓപറേഷൻ സിന്ദൂർ ഇന്ത്യ നടപ്പാക്കിയതെന്ന് കേണൽ സോഫിയ ഖുറേഷി.
9 ഭീകരകേന്ദ്രങ്ങൾ തകർത്തതായി സംയുക്ത സേന. കഴിഞ്ഞ 3 പതിറ്റാണ്ടായി ഭീകരകേന്ദ്രങ്ങൾ പാക്കിസ്ഥാൻ വളർത്തിയെടുത്തിരുന്നു. ഇതാണ് ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി തകർത്തത്. ഭാവൽപുർ മുതൽ മുസഫറാബാദ് വരെ 9 കേന്ദ്രങ്ങൾ പൂർണമായും തകർത്തു. സാധാരണക്കാരെ ഒഴിവാക്കി ഭീകരരെ മാത്രം ലക്ഷ്യം വച്ചുള്ള പ്രിസിഷൻ അറ്റാക്കാണ് നടന്നതെന്ന് സംയുക്ത സേന അറിയിച്ചു. കൃത്യമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഓപറേഷൻ സിന്ദൂർ. സാധാരണ ജനങ്ങള്ക്ക് യാതൊരു കുഴപ്പവും വരാത്ത വിധമുള്ള ആക്രമണം ഉറപ്പാക്കും വിധമാണ് ആക്രമണ കേന്ദ്രങ്ങൾ തിരഞ്ഞെടുത്തതെന്നും സേന അറിയിച്ചു.