
റിയാദ്: ജിദ്ദ ഇസ്ലാമിക് പോർട്ടിൽ ഉരുളക്കിഴങിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 27 കിലോ കൊക്കെയ്ൻ പിടികൂടി. ജിദ്ദ ഇസ്ലാമിക് പോർട്ടിലെ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് ഇത്രയും മയക്ക്മരുന്ന് രാജ്യത്തേക്ക് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്.
തുറമുഖം വഴി രാജ്യത്തേക്ക് കൊണ്ടുന്ന ഉരുളക്കിഴങ്ങ് ചരക്ക് കണ്ടെയ്നറിൽ ഒളിപ്പിച്ച നിലയിലാണ് കൊക്കെയ്ൻ കണ്ടെത്തിയത്. നാർക്കോട്ടിക് കൺട്രോൾ ഡിപ്പാർട്ട്മെൻറിന്റെ സഹകരണത്തിൽ പിടികൂടിയ സാധനങ്ങളുടെ സൗദിയിലെ സ്വീകർത്താക്കളായ രണ്ട്പേരെ അറസ്റ്റ് ചെയ്തതായി അതോറിറ്റി വ്യക്തമാക്കി.
കണ്ടെയ്നറുകളിലൊന്നിൽ പരിശോധന നടത്തിയപ്പോൾ കണ്ടെയ്നറിന്റെ എയർ കണ്ടീഷനിങ് ഉപകരണത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഇത്രയും കൊക്കെയ്ൻ കണ്ടെത്തിയതെന്നും അതോറിറ്റി വിശദീകരിച്ചു. രാജ്യത്തെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നത് തുടരുകയാണെന്നും കള്ളക്കടത്തുകാരുടെ ശ്രമങ്ങൾ നിരീക്ഷണത്തിലാണെന്നും സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി പറഞ്ഞു.
Read Also –
വിഴുങ്ങിയത് 50 മയക്കുമരുന്ന് കാപ്സ്യൂളുകള്‍; 6 കോടി രൂപയുടെ കൊക്കെയ്നുമായി കെനിയൻ പൗരൻ കൊച്ചിയിൽ പിടിയില്‍
കൊച്ചി: കൊച്ചിയിൽ വൻ കൊക്കെയ്ന്‍ വേട്ട. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 6 കോടി രൂപയുടെ കൊക്കെയ്നുമായി കെനിയൻ പൗരൻ പിടിയിലായി. കാപ്സ്യൂൾ രൂപത്തിലാക്കി വിഴുങ്ങിയാണ് ഇയാള്‍ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. 19 ആം തീയ്യതിയാണ് ഇയാളെ പിടികൂടിയതെങ്കിലും ഇന്നലെയാണ് റിമാൻഡ് ചെയ്തത്. ഇയാള്‍ വിഴുങ്ങിയ ഗുളികകൾ പുറത്തെടുക്കാൻ ആറ് ദിവസമെടുത്തു. ഇതേ തുടർന്നാണ് കോടതിയിൽ ഹാജരാക്കാൻ വൈകിയത്. 50 മയക്കുമരുന്ന് കാപ്സ്യൂളുകളാണ് പ്രതി വിഴുങ്ങിയത്.
അതേസമയം, തിരുവനന്തപുരം വിമാനത്താവളത്തിൽ വന്‍ സ്വർണവേട്ടയാണ് ഇന്ന് നടന്നത്. ഒരു കോടി രൂപയുടെ സ്വർണവുമായി തിരുവനന്തപുരം സ്വദേശിയെ കസ്റ്റംസ് പിടികൂടി. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. 1.48 കിലോ ഗ്രാം തൂക്കം വരുന്ന സ്വർണമാണ് കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വർണത്തിന് ആഭ്യന്തര വിപണിയിൽ ഒരു കോടി 5 ലക്ഷം രൂപ മൂല്യം വരും.
Last Updated May 7, 2024, 5:49 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]