
ലഖ്നൗ: ഭര്‍ത്താവിനെ ക്രൂരമായി രീതിയില്‍ ഉപദ്രവിച്ചിരുന്ന ഭാര്യ അറസ്റ്റില്‍. ഉത്തർപ്രദേശിലെ ബിജ്നോറിലാണ് സംഭവം. ഭർത്താവിനെ പീഡിപ്പിക്കുകയും കെട്ടിയിട്ട ശേഷം ശരീരഭാഗങ്ങളില്‍ സിഗരറ്റ് കൊണ്ട് കുത്തുകയും ചെയ്ത യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവ് നൽകിയ പരാതിയെത്തുടർന്ന് മെയ് 5 ന് മെഹർ ജഹാൻ എന്ന യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് സിയോഹാര പൊലീസ് അറിയിച്ചു.
മെഹർ തനിക്ക് മയക്കുമരുന്ന് നൽകിയെന്നും ശരീരഭാഗങ്ങളില്‍ സിഗരറ്റ് കൊണ്ട് കുത്തിയെന്നും കൈകാലുകൾ ബന്ധിച്ചെന്നും ഭർത്താവ് മനൻ സെയ്ദി നൽകിയ പരാതിയില്‍ പറയുന്നു. വീട്ടിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ ഭർത്താവ് പൊലീസിന് നൽകിയിട്ടുണ്ട്. അതിൽ മെഹർ ജഹാൻ, മനൻ സെയ്ദിയെ ശാരീരികമായി ഉപദ്രവിക്കുന്നതും കൈകാലുകൾ കെട്ടുന്നതും നെഞ്ചിൽ ഇരുന്ന് കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുന്നതും കാണാനാകും.
പിന്നീട് സിഗരറ്റ് ഉപയോഗിച്ച് ഭർത്താവിന്റെ ശരീരഭാഗങ്ങളില്‍ കുത്തുന്നതും വീഡിയോയിലുണ്ട്. ഭാര്യ തനിക്ക് മദ്യം നൽകി പീഡിപ്പിക്കുകയും കൈകാലുകൾ കെട്ടുകയും ഉപദ്രവിക്കുകയും ചെയ്തതായി കാണിച്ച് നേരത്തെയും പൊലീസിൽ പരാതി നൽകിയിരുന്നതായി മനൻ സെയ്ദി അവകാശപ്പെട്ടു. കൊലപാതകശ്രമം, ആക്രമണം, പീഡനം തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരം മെഹറിനെതിരെ കേസ് എടുത്തിട്ടുള്ളത്. കേസില്‍ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് സൂപ്രണ്ട് ധരംപാൽ സിംഗ് പറഞ്ഞു.
Last Updated May 7, 2024, 4:31 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]