
മെയ് 7 മുതൽ ഇ പാസ് ഉള്ള സ്വകാര്യ വാഹനങ്ങളെ മാത്രമേ ഊട്ടിയിലും കൊടൈക്കനാലിലും പ്രവേശിപ്പിക്കൂ. ആദ്യം ഇ പാസ് എടുക്കണം, എന്നിട്ട് മസിനഗുഡി വഴിയോ അല്ലാതെയോ ഊട്ടിക്ക് വിട്ടോ
https://epass.tnega.org എന്ന വെബ്സൈറ്റിൽ പാസിന് അപേക്ഷിക്കാം
പേരും വിലാസവും, പോകുന്ന വാഹനത്തിന്റെ വിശദാംശങ്ങള്‍, സന്ദർശിക്കുന്ന തിയ്യതി, എത്ര ദിവസം തങ്ങുന്നു തുടങ്ങിയ വിവരങ്ങള്‍ നൽകണം
മദ്രാസ് ഹൈക്കോടതി ഉത്തരവ് പ്രകാരം മേയ് 7 മുതല്‍ ജൂണ്‍ 30 വരെയാണ് പാസെടുക്കേണ്ടത്
സീസണുകളിൽ ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള റോഡുകളില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം വാഹനങ്ങള്‍ എത്തുന്നു
സീസണിൽ പ്രതിദിനം 20000ത്തില്‍ അധികം വാഹനങ്ങള്‍ ആണ് നീലഗിരിയിലേക്ക് പ്രവേശിക്കുന്നത്
ഇ പാസ് ഉള്ള വാഹനങ്ങള്‍ മാത്രമേ ചെക്പോസ്റ്റ് കടത്തിവിടൂ
വാഹനങ്ങളുടെ എണ്ണത്തിൽ നിലവിൽ നിയന്ത്രണമില്ല. അപേക്ഷിക്കുന്ന എല്ലാവർക്കും പാസ് നൽകും. എത്ര വാഹനങ്ങൾ വരുന്നു എന്നറിയാനാണ് ഇ പാസ്
സര്‍ക്കാര്‍ ബസുകളിലും ട്രെയിനുകളിലും വരുന്നവര്‍ക്ക് പാസ് ബാധകല്ല. പ്രദേശവാസികള്‍ക്കും നിയന്ത്രണമില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]