

സ്കൂളിനു മുന്നിലെ നടപ്പാലം അപകടാവസ്ഥയിൽ: കരീമഠം സ്കൂളിൽ നിന്നും രക്ഷിതാക്കൾ കുട്ടികളുടെ റ്റി.സി വാങ്ങിത്തുടങ്ങി: 27 പേർ പഠിക്കുന്ന സ്കൂളിൽ 10 പേർ ടി സി വാങ്ങിപ്പോയി: സ്കൂളിന്റെ നിലനിൽപ്പു തന്നെ പ്രതിസന്ധിയിൽ
അയ്മനം : പാലത്തിന്റെ അപകടാവസ്ഥ നീക്കിയില്ലെങ്കിൽ കുട്ടികളുടെ ടി സി വാങ്ങി പോകുമെന്ന് രക്ഷിതാക്കൾ. ഇതിനകം 10 കട്ടികൾ ടി സി വാങ്ങി വേറെ സ്കൂളിലേക്കു പോയി. കരീമഠം ഗവൺമെന്റ് സ്കൂൾ അധികൃതർ ഇപ്പോൾ അങ്കലാപ്പിലാണ്. ആകെയുള്ളത് 27 വിദ്യാർത്ഥികൾ. അതിൽ 10 പേർ പോയി.
മക്കളുടെ ജീവൻ വച്ച് പന്താടാൻ തയ്യാറല്ലെന്നറിയിച്ച് കരിമഠം ഗവൺമെന്റ് സ്കൂളിലെ പത്തോളം രക്ഷകർത്താക്കൾ പുതിയ അധ്യായന വർഷം മുതൽ കുട്ടികളുടെ സ്കൂൾ മാറ്റാൻ നടപടി തുടങ്ങി. സ്കൂളിലേക്ക് എത്തുവാനുള്ള നടപ്പാലം അപകടാവസ്ഥയിലായിട്ടും നന്നാക്കുകയോ, അറ്റകുറ്റപ്പണികൾ നടത്തുകയോ ചെയ്യാത്ത അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ചാണ് രക്ഷകർത്താക്കൾ വിദ്യാർത്ഥികളുടെ റ്റി.സി വാങ്ങി കരീമഠം സ്കൂളിൽ നിന്നും മറ്റ് സ്കൂളുകളിലേക്ക് മാറ്റുന്നത്.
കഴിഞ്ഞ മാർച്ച് 11ന് പാലത്തിൽ നിന്നും എൽ.കെ.ജി വിദ്യാർത്ഥി ആയുഷ് തോട്ടിൽ വീണിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സ്കൂളിന്റെ മേൽക്കൂരയുടെ അറ്റകുറ്റപ്പണികൾക്ക് എത്തിയ യുവാക്കൾ അവസരോചിതമായി ഇടപെട്ടതുകൊണ്ടാണ് വിദ്യാർത്ഥിയുടെ ജീവൻ രക്ഷിക്കാനായത്. ഈ അപകടത്തെ തുടർന്നാണ് രക്ഷിതാക്കൾ കുട്ടികളെ മറ്റു സ്കൂളുകളിൽ ചേർക്കുന്നതിനായി ടി.സി ആവശ്യപ്പെട്ട് എത്തിയിരിക്കുന്നത്.
അയ്മനം പഞ്ചായത്തിലെ ഒന്നാം വാർഡിൽ പെടുന്ന ഇവിടുത്തെ പത്ത് വീട്ടുകാരുടെ ആശ്രയമാണ് ഈ പാലം. സ്കൂളിൽ ആകെയുള്ള 27 കുട്ടികളിൽ ഇത്രയും കുട്ടികൾ ഒന്നിച്ച് സ്കൂൾ മാറിയാൽ സ്കൂളിന്റെ നിലനിൽപ്പ് തന്നെ അവതാളത്തിലാവും.
എൽ.കെ.ജി വിദ്യാർത്ഥി തോട്ടിൽ വീണ സംഭവത്തിനുശേഷം വിദേശ മലയാളികൾ ഉൾപ്പെടെയുള്ള നാട്ടുകാർ പിരിവെടുത്ത് പാലം പുനർ നിർമ്മിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും പഞ്ചായത്ത് അധികൃതരുടെ നിസ്സഹകരണമാണ് പാലം പണിക്ക് തടസ്സമായതെന്നാണ്നാട്ടുകാർ ആരോപിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]