
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരൻ മടങ്ങിയെത്തുന്നു. ചൊവ്വാഴ്ച സ്ഥാനം ഏറ്റെടുക്കാൻ ഹൈക്കമാൻഡ് സുധാകരന് അനുവാദം നൽകി. സുധാകരൻ തിരികെവരുന്നതുവരെ ആക്ടിംഗ് പ്രസിഡൻ്റായി എം.എം ഹസൻ തന്നെ തുടരുമെന്നായിരുന്നു ഇന്നലെ വരെ നേതൃത്വം അറിയിച്ചിരുന്നത്. പ്രസിഡന്റ് സ്ഥാനമാറ്റം വോട്ടെണ്ണൽ കഴിഞ്ഞ ശേഷം മാത്രമേ ഉണ്ടാകൂ എന്നും എ.ഐ.സി.സി നിർദേശം വന്ന ശേഷം മാത്രം മാറ്റം മതിയെന്നും കെ.സി വേണുഗോപാൽ കഴിഞ്ഞ ദിവസം പറഞ്ഞു.(K Sudhakaran returns as KPCC president)
ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റി എംഎം ഹസ്സനെ താത്കാലിക പ്രസിഡന്റായി എ ഐ സി സി നേതൃത്വം ചുമതലപ്പെടുത്തിയത്. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും അധ്യക്ഷ സ്ഥാനം തിരികെ നൽകാത്തതിൽ സുധാകരന് അതൃപ്തിയുണ്ടായിരുന്നു.
Story Highlights : K Sudhakaran returns as KPCC president
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]