
‘സുരക്ഷിതമല്ല; രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് സാധ്യത’; പൊന്തുവള്ളങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ ∙ തീരക്കടലിൽ മീൻപിടിക്കാൻ ഉപയോഗിക്കുന്ന തെർമോക്കോൾ നിർമിത ചെറുവള്ളങ്ങൾക്കു (പൊന്തുവള്ളം) നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം. സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണു നിയന്ത്രണം ഏർപ്പെടുത്താൻ ആലോചന. പൊന്തുവള്ളങ്ങൾ നിരോധിക്കണമെന്നു കോസ്റ്റ് ഗാർഡ് പലതവണ ആവശ്യപ്പെട്ടെന്നാണു വിവരം. നിലവിലുള്ള പൊന്തുവള്ളങ്ങളുടെ കണക്ക് മത്സ്യബന്ധന– തുറമുഖ വകുപ്പ് ആസ്ഥാനത്തേക്ക് അയയ്ക്കാൻ ജില്ലാ ഓഫിസുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ സംസ്ഥാനത്താകെ പതിനായിരത്തിലേറെ പൊന്തുവള്ളങ്ങൾ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ വ്യാപകമായും മറ്റു ജില്ലകളിൽ ചെറിയതോതിലുമാണ് ഈ വള്ളങ്ങൾ ഉപയോഗിക്കുന്നത്. പൊന്തുവള്ളങ്ങൾക്കു റജിസ്ട്രേഷൻ ഇല്ലെന്നതിനാൽ അപകടമുണ്ടായാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുകയുമില്ല. ഈ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടുന്നു. ഇതിനൊപ്പം പൊന്തുവള്ളം വഴി രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കുള്ള സാധ്യതയും കോസ്റ്റ് ഗാർഡ് ഉന്നയിക്കുന്നുണ്ട്. തെർമോക്കോളിൽ പ്ലാസ്റ്റിക് ഷീറ്റ് ചുറ്റിയാണ് പൊന്തുവള്ളങ്ങൾ നിർമിക്കുന്നത്.