
ഗണേഷ് കുമാർ പറഞ്ഞ ‘കമ്മിഷണർ തൊപ്പി’ സുരേഷ് ഗോപിയുടെ കയ്യിലില്ല; അതിപ്പോൾ ഷെഫീഖിന്റെ പക്കൽ!
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇടുക്കി∙ പറഞ്ഞ ‘കമ്മിഷണർ തൊപ്പി’ സുരേഷ് ഗോപി നൽകിയത് ഇടുക്കിയിൽ അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരമർദനത്തിന് ഇരയായ ഷെഫീഖ് എന്ന കുട്ടിക്ക്. 2014 സെപ്റ്റംബറിലാണ് ഷെഫീഖിന്റെ പിറന്നാളിന് കാണാനെത്തിയതും തൊപ്പി നൽകിയതും. പിറന്നാളിനു സുരേഷ് ഗോപി വരണം എന്നായിരുന്നു ഷെഫീഖിന്റെ ആഗ്രഹം. ഇതറിഞ്ഞതോടെയാണ് തിരക്കുകൾ മാറ്റിവച്ച് സുരേഷ് ഗോപി തൊടുപുഴയിൽ എത്തിയത്.
ഗണേഷ് കുമാറിന്റെ തൊപ്പി പരാമർശത്തിനു പിന്നാലെ സൈബറിടത്ത് സുരേഷ് ഗോപി ഷെഫീഖിന് തൊപ്പി കൊടുത്ത കാര്യം പറയുന്ന വിഡിയോ പ്രചരിക്കുന്നുണ്ട്. ‘‘എന്റെ കയ്യിൽ ഇപ്പോൾ ആ തൊപ്പിയില്ലാ. തൊടുപുഴയിൽ രണ്ടാനമ്മയും അച്ഛനും ക്രൂരമർദനത്തിന് ഇരയാക്കിയ ആ കുഞ്ഞിന് കൊടുത്തു’’ – സുരേഷ് ഗോപി പറയുന്നു.
സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട മുൻ അനുഭവം വെളിപ്പെടുത്തി ആയിരുന്നു ഗണേഷ് കുമാർ ഇന്ന് മാധ്യമങ്ങളോട് സംസാരിച്ചത്. ‘‘കമ്മിഷണർ എന്ന സിനിമ റിലീസ് ചെയ്തപ്പോൾ കാറിനു പിന്നിൽ എസ്പിയുടെ തൊപ്പി വച്ചിരുന്നയാളാണ് സുരേഷ് ഗോപി. വർഷങ്ങൾക്ക് മുൻപ് ഭരത് ചന്ദ്രൻ ഐപിഎസ് ആയി അഭിനയിച്ചപ്പോഴായിരുന്നു പൊലീസ് തൊപ്പി കാറിന്റെ പിന്നിൽ സ്ഥിരമായി വച്ചിരുന്നത്. സാധാരണ ഉന്നത പൊലീസുകാർ കാറിൽ യാത്ര ചെയ്യുമ്പോൾ അവരുടെ തൊപ്പി ഊരി സീറ്റിന്റെ പിന്നൽ വയ്ക്കാറുണ്ട്. അത്തരത്തിൽ സുരേഷ് ഗോപിയുടെ കാറിൽ കുറെക്കാലം എസ്പിയുടെ ഐപിഎസ് എന്നെഴുതിയ തൊപ്പി കാറിന്റെ പിന്നിൽ വച്ചിരുന്നു. അത് ഗ്ലാസിലൂടെ പുറത്തേക്ക് കാണുന്ന തരത്തിലായിരുന്നു വച്ചിരുന്നത്. അത്രയേ അദ്ദേഹത്തെ കുറിച്ച് പറയാനുള്ളൂ’’ – എന്നായിരുന്നു ഗണേഷ് കുമാറിന്റെ പരാമർശം.