
എട്ടാം ക്ലാസ്: ഒരു വിഷയത്തിലും ‘ഇ’ ഗ്രേഡിന് മുകളിൽ നേടാത്തവർ 5516; ‘പിന്തുണ’യുമായി വിദ്യാഭ്യാസ വകുപ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ എട്ടാം ക്ലാസിൽ ഏതെങ്കിലും വിഷയത്തിൽ ‘സബ്ജക്ട് മിനിമം’ നേടാത്തവർ 21 ശതമാനം ആണെന്ന് . ആകെ എട്ടാം ക്ലാസ് പരീക്ഷ എഴുതിയ 3,98,181 വിദ്യാർഥികളിൽ ഒരു വിഷയത്തിൽ എങ്കിലും ഇ ഗ്രേഡ് ലഭിച്ചവരുടെ എണ്ണം 86,309 ആണ്. എട്ടാം ക്ലാസ്: ഒരു വിഷയത്തിലും ഇ ഗ്രേഡിന് മുകളിൽ നേടാത്തവർ 5516; പിന്തുണ ക്ലാസുമായി വിദ്യാഭ്യാസ വകുപ്പ് ആകെ പരീക്ഷ എഴുതിയ കുട്ടികളിൽ 1.30 ശതമാനം ആണിതെന്നും മന്ത്രി പറഞ്ഞു.
എഴുത്തു പരീക്ഷയിൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർഥികളുടെ വിവരങ്ങൾ ഏപ്രിൽ ഏഴിന് രക്ഷിതാക്കളെ അറിയിക്കുകയും ഈ കുട്ടികൾക്ക് ഏപ്രിൽ എട്ടു മുതൽ 24 വരെ അധിക പിന്തുണ ക്ലാസുകൾ നടത്താനും നിശ്ചയിച്ചിട്ടുണ്ട്. ഇത്തരം ക്ലാസുകൾ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ആയിരിക്കും. നിശ്ചിത മാർക്ക് നേടാത്ത വിഷയത്തിൽ മാത്രം വിദ്യാർഥികൾ അധിക പിന്തുണ ക്ലാസുകളിൽ പങ്കെടുത്താൽ മതിയാകും. ഏപ്രിൽ 25 മുതൽ 28 വരെ പുനഃപരീക്ഷയും ഏപ്രിൽ 30ന് ഫലപ്രഖ്യാപനവും നടത്തും.
ഓരോ ജില്ലയിലും പിന്തുണ ക്ലാസുകൾ നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇറക്കി. ഓരോ വിദ്യാലയത്തിലെയും സാഹചര്യം പരിഗണിച്ച് അധ്യാപകരുടെയും രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെയാണ് ക്ലാസുകൾ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.