
വളരെ രസകരമായ അനേകം വീഡിയോകൾ ഓരോ ദിവസവും എന്നോണം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. പല നഗരങ്ങളിൽ നിന്നുമുള്ള രസകരമായ കാഴ്ചകൾ ആളുകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അതുപോലെ പൂനെയിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. റെഡ്ഡിറ്റിലാണ് ഒരു യൂസർ പ്രസ്തുത വീഡിയോ പങ്കുവച്ചിരിക്കുന്നത്.
മദ്യപിച്ച് കഴിഞ്ഞാൽ ചിലപ്പോൾ നിങ്ങൾ നിങ്ങളല്ലാതാവാറുണ്ട് അല്ലേ? അതുപോലെ മദ്യപിച്ച് നടുറോഡിൽ നിന്നും ഫിറ്റ്നെസ്സ് മാസ്റ്റർക്ലാസ് എടുക്കുന്ന വീഡിയോയാണ് ഇത്. പൂനെയിലെ സ്വർഗേറ്റിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത് എന്നാണ് വീഡിയോയുടെ കാപ്ഷനിൽ പറഞ്ഞിരിക്കുന്നത്. എഗ് ബുർജി കഴിക്കാനാണ് ഇവിടെ വന്നത് എങ്കിലും ഫിറ്റ്നെസ്സ് മാസ്റ്റർക്ലാസിന് വേണ്ടി ഇവിടെ നിന്നു എന്നാണ് വീഡിയോയുടെ കാപ്ഷനിൽ പറയുന്നത്.
വീഡിയോയിൽ കാണുന്നത് ഒരാൾ റോഡിന്റെ നടുവിൽ നിന്നും പുഷ് അപ്പ് എടുക്കുന്നതാണ്. അതിന്റെ അടുത്തുകൂടി വാഹനങ്ങൾ പോകുന്നതും ചുറ്റുമുള്ള ആളുകൾ ഇയാളെ നോക്കുന്നതും ഒക്കെ വീഡിയോയിൽ കാണാം. എന്നാൽ, ആളെ ഇതൊന്നും ബാധിച്ച മട്ടില്ല. അയാൾ ഇതൊന്നും ഗൗനിക്കാതെ പുഷ് അപ്പ് എടുക്കുന്നതിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. വളരെ ആത്മാർത്ഥമായിട്ടാണ് ഇയാളുടെ പ്രകടനം. ആള് നന്നായി മദ്യപിച്ചിട്ടുണ്ട് എന്നാണ് വീഡിയോ കാണുമ്പോൾ തോന്നുന്നത്.
by in
എന്തായാലും, റെഡ്ഡിറ്റിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ വലിയ ശ്രദ്ധയാണ് നേടിയത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. അയാൾ പുഷ്-അപ്പ്സ് ചെയ്യുന്നതല്ല, അയാൾ റോഡ് താഴേക്ക് തള്ളിയിടുകയാണ്. ക്യാമറ ആംഗിളിൽ അത് കാണാത്തതാണ് എന്നായിരുന്നു ഒരാളുടെ രസകരമായ കമന്റ്. മറ്റൊരാൾ പറഞ്ഞത് റോഡുകളിലെല്ലാം നമുക്ക് ഇതുപോലെയുള്ള ഫിറ്റ്നെസ്സ് ഫ്രീക്കുകളെ വേണം എന്നായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]