
ഭക്ഷണങ്ങളുമായി ബന്ധപ്പെട്ട അനേകം വീഡിയോകൾ ഓരോ ദിവസവും എന്നോണം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഒരിക്കലും പരസ്പരം ചേരാത്ത വിഭവങ്ങൾ ഒന്നിച്ച് ചേർക്കുന്നതും ഇപ്പോൾ പലയിടങ്ങളിലും കാണാറുണ്ട്. ചോക്ലേറ്റ് ഇടുന്ന ഓംലെറ്റും മറ്റും അതിന് ഉദാഹരണങ്ങളാണ്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചാൽ ഉത്തരമില്ല. എങ്കിലും പലയിടങ്ങളിലും ഇങ്ങനെ ചെയ്ത് കാണാം. അങ്ങനെയുള്ള അനേകം വീഡിയോകളാണ് ഓരോ ദിവസവും എന്നോണം സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. അങ്ങനെയുള്ള ഒരു വീഡിയോയാണ് ഇതും.
ഇന്ത്യയിലെ പല നഗരങ്ങളിലെയും സ്ട്രീറ്റ് ഫുഡ്ഡുകൾ പ്രശസ്തമാണ്. അത് കഴിക്കാൻ വേണ്ടി മാത്രം യാത്രകൾ പോകുന്നവർ വരേയും ഉണ്ട്. സ്ട്രീറ്റ്ഫുഡ്ഡുകൾക്ക് പ്രശസ്തമാണ് കൊൽക്കത്ത നഗരവും. എന്നാൽ, ഇവിടെ നിന്നുള്ള ഒരു ഭക്ഷണത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. പക്ഷേ, സോഷ്യൽ മീഡിയയ്ക്ക് ഇതങ്ങ് ഇഷ്ടപ്പെട്ടില്ല എന്നാണ് വീഡിയോയുടെ കമന്റുകൾ കാണുമ്പോൾ മനസിലാവുന്നത്.
travelicious_88 എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് മുട്ട വെച്ചുള്ള വിഭവമാണ്. അതിപ്പോൾ ഓംലെറ്റായാലും എന്തായാലും മുട്ട കൊണ്ടുള്ള വിഭവം ഇഷ്ടപ്പെടാത്തവർ കുറവാണ്. എന്നാൽ, അതിലേക്ക് എനർജി ഡ്രിങ്ക് ഒഴിച്ചാൽ എന്താവും അവസ്ഥ. അതുപോലെ, മുട്ടയിലേക്ക് മോൺസ്റ്റർ എനർജി ഡ്രിങ്ക് ഒഴിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആദ്യം തന്നെ എനർജി ഡ്രിങ്ക് ഒഴിച്ചിട്ടാണ് അതിലേക്ക് മുട്ട പൊട്ടിച്ച് ഒഴിക്കുന്നത്. ശേഷം സ്ക്രാംബിൾഡ് എഗ് തയ്യാറായ ശേഷവും അല്പം ഡ്രിങ്ക് ഒഴിക്കുന്നത് കാണാം. എന്തായാലും, മുട്ടയിലെ ഈ പരീക്ഷണം നെറ്റിസൺസിന് അങ്ങ് ഇഷ്ടപ്പെട്ടിട്ടില്ല. മിക്കവരും കമന്റ് നൽകിയിരിക്കുന്നത് അങ്ങനെയാണ്.