
ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ ജയത്തിന് പിന്നാലെ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. നാല് മത്സരങ്ങളില്‍ മൂന്നും ജയിച്ച ഗുജറാത്തിന് ആറ് പോയിന്റാണുള്ളത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഹൈദരാബാദ് രണ്ടാമതെത്തിയത്. ഒരു മത്സരം ഗുജറാത്ത് പരാജയപ്പെടുകയുണ്ടായി. അതേസമയം, തുടര്‍ച്ചയായ നാലാം തോല്‍വി ഏറ്റുവാങ്ങിയ ഹൈദരാബാദ് അവസാന സ്ഥാനത്ത് തുടരുന്നു. അഞ്ച് മത്സരങ്ങില്‍ ഒരു ജയം മാത്രമാണ് അവര്‍ക്കുള്ളത്. അക്കൗണ്ടിലുള്ളത് രണ്ട് പോയിന്റ് മാത്രം. മൂന്നില്‍ മൂന്നും ജയിച്ച ഡല്‍ഹി കാപിറ്റല്‍സാണ് ഒന്നാമത്. ആര്‍സിബിക്ക് മൂന്ന് മത്സരങ്ങളില്‍ നാല് പോയിന്റുണ്ട്.
മൂന്ന് മത്സരങ്ങളില്‍ നാല് പോയിന്റുള്ള പഞ്ചാബ് കിംഗ്സാണ് നാലാം സ്ഥാനത്ത്. പഞ്ചാബ് കഴിഞ്ഞ ദിവസം രാജസ്ഥാന് റോയല്‍സിനോട് തോറ്റിരുന്നു. നാല് മത്സരങ്ങളില്‍ നാല് പോയിന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് അഞ്ചാം സ്ഥാനത്തുണ്ട്. ലക്നൗ സൂപ്പര്‍ ജയന്റ്സ് ആറാമതും. രാജസ്ഥാന് റോയല്‍സ് ഏഴാം സ്ഥാനത്തുണ്ട്. കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്സിനെ തോല്‍പ്പിച്ച ടീം രണ്ട് സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയാണ് ഏഴാമതെത്തിയത്. നാല് മത്സരങ്ങളില്‍ രണ്ടിലും ജയിച്ച രാജസ്ഥാന് നാല് പോയിന്റാണുള്ളത്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് എന്നിവരെ പിന്തള്ളിയാണ് രാജസ്ഥാന് ഏഴാം സ്ഥാനത്തെത്തിയത്.
ഡല്‍ഹി കാപിറ്റില്‍സിനെതിരായ തോല്‍വി ചെന്നൈക്ക് തിരിച്ചടിയായി. നാല് മത്സരങ്ങളില്‍ ഒരു ജയം മാത്രമുള്ള ചെന്നൈ ഒമ്പതാം സ്ഥാനത്താണ്. മുംബൈ എട്ടാം സ്ഥാനത്തുണ്ട്. അവര്‍ക്കും നാല് മത്സരങ്ങളില്‍ ഇത്രയും തന്നെ പോയിന്റാണുള്ളത്.
ഐ ലീഗ്: ഗോകുലം കേരളയ്ക്ക് നിരാശ, ഐഎസ്എല്‍ പ്രവേശനമില്ല! ഒന്നാമത് ചര്‍ച്ചിലോ അതോ ഇന്റര്‍ കാശിയോ?
ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഏഴ് വിക്കറ്റിനാണ് ഹൈദരാബാദ് പരാജയപ്പെട്ടത്. ഹൈദരാബാദിന്റെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ 153 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 16.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ശുഭ്മാന്‍ ഗില്‍ (43 പന്തില്‍ 63), വാഷിംഗ്ടണ്‍ സുന്ദര്‍ (29 പന്തില്‍ 49) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഗുജറാത്തിന് വിജയം സമ്മാനിച്ചത്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദിനെ നാല് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് തകര്‍ത്തത്. നാല് ഓവറില്‍ 17 റണ്‍സാണ് സിറാജ് വിട്ടുകൊടുത്തത്. 31 റണ്‍സ് നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഹൈദരാബാദിന്റെ ടോപ് സ്കോറര്‍. മറ്റാര്‍ക്കും 30നപ്പുറമുള്ള സ്കോര്‍ നേടാന്‍ സാധിച്ചില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]