
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി സിപിഐ. നിരവധി വാഗ്ദാനങ്ങളുമായാണ് സിപിഐയുടെ പ്രകടന പത്രിക. ദില്ലിയില്‍ നടന്ന ചടങ്ങിലാണ് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പ്രകടന പത്രിക പുറത്തിറക്കിയത്. രാഷ്ട്രപതി ഭരണം നിര്‍ത്തലാക്കും, സിഎഎ റദ്ദാക്കും, ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി വേതനം 700 രൂപയായി ഉയര്‍ത്തും, ജാതി സെന്‍സസ് നടപ്പാക്കും, പഴയ പെന്ഷൻ സ്കീം നടപ്പാക്കും തുടങ്ങിയ നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്.
കേന്ദ്ര അന്വേഷണ ഏജൻസികളെ പാർലമെൻ്റിൻ്റെ കീഴലാക്കുമെന്നും ഗവർണർ പദവി നിർത്തലാക്കുമെന്നും പ്രകടന പത്രികയിലുണ്ട്.പുതുച്ചേരിക്കും, ദില്ലിക്കും പൂർണ്ണ സംസ്ഥാന പദവി നല്‍കുമെന്നും ജമ്മു കശ്മീരിന് പ്രത്യേക പദവി തിരികെ നൽകുമെന്നും നീതി ആയോഗ് പകരം ആസൂത്രണ കമ്മീഷനെ തിരികെ കൊണ്ടു വരുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. പാഠപുസ്തകത്തിലെ കാവിൽക്കരണം അവസാനിപ്പിക്കുമെന്നും അഗ്നിപഥ് സ്കീം റദ്ദാക്കുമെന്നുമുള്ള വാഗ്ദാനവും പ്രകടന പത്രികയിലുണ്ട്.
ലോക്സഭയിൽ സീറ്റുകൾ കൂടൂമെന്ന് പ്രകടന പത്രിക പുറത്തിറക്കിയശേഷം സിപിഐ നേതാക്കള്‍ പറഞ്ഞു.കരുവന്നൂർ ബാധിക്കില്ല.അന്വേഷണം തൃശൂരിലെ സാധ്യതകളെ ബാധിക്കില്ല. സിപിഎം ജില്ലാ കമ്മറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ച സമയം സംശയാസ്പദമാണെന്നും തെരഞ്ഞെടുപ്പ് അടുത്ത സമയത്തെ ഏജൻസിയുടെ നടപടി ദുരൂഹമാണെന്നും സിപിഐ നേതാക്കള്‍ ആരോപിച്ചു.
Last Updated Apr 6, 2024, 4:36 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]