മുപ്പതു വര്‍ഷത്തോളം ജോലി ചെയ്ത്, 60-ാം വയസ്സില്‍ വിരമിക്കുന്ന ആ പഴയ രീതിക്ക് ഇന്ത്യയില്‍ മാറ്റം വരുന്നു. 50 വയസ്സിലോ അതിനു മുന്‍പോ സാമ്പത്തിക ഭദ്രത ഉറപ്പാക്കി ജോലിയില്‍ നിന്ന് വിരമിക്കണമെന്ന ആഗ്രഹമുള്ളവരുടെ എണ്ണം വര്‍ധിക്കുകയാണ്.
ലോകമെമ്പാടും പടരുന്ന ‘ഫയര്‍’ (ഫിനാന്‍ഷ്യല്‍ ഇ്ന്ഡിപെന്ഡന്സ്, റിട്ടയര്‍ ഏര്‍ളി) എന്ന വിപ്ലവമാണ് ഇപ്പോള്‍ ഇന്ത്യന്‍ യുവ പ്രൊഫഷണലുകളെയും സ്വാധീനിക്കുന്നത്. പണം നമുക്ക് വേണ്ടി പണിയെടുക്കുന്ന സാഹചര്യം നേരത്തെ തന്നെ ഉണ്ടാക്കിയെടുക്കുക എന്നതാണ് ഈ ശൈലിയുടെ കാതല്‍.
ജീവിതച്ചെലവ് കൂടുന്നതും ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുന്നതും കണക്കിലെടുത്ത്, ഭാവി സുരക്ഷിതമാക്കാന്‍ ഈ ‘ഫയര്‍’ മന്ത്രങ്ങള്‍ സാധാരണക്കാര്‍ക്കും പിന്തുടരാവുന്നതാണ്. നേരത്തെ തുടങ്ങിയാല്‍ കോടീശ്വരനാകാം നിക്ഷേപം എത്ര നേരത്തെ തുടങ്ങുന്നുവോ അത്രയും വലിയ സമ്പാദ്യം ഭാവിയില്‍ ലഭിക്കും.
ഒരു ഉദാഹരണം നോക്കാം: 25-ാം വയസ്സില്‍: മാസം 20,000 രൂപ വീതം ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയാല്‍, 12% ലാഭം കണക്കാക്കിയാല്‍ 60-ാം വയസ്സില്‍ നിങ്ങളുടെ കൈവശം ഏകദേശം 13 കോടി രൂപ ഉണ്ടാകും. 35-ാം വയസ്സില്‍: ഇതേ തുക നിക്ഷേപിക്കാന്‍ തുടങ്ങിയാല്‍ 60 വയസ്സില്‍ ലഭിക്കുക ഏകദേശം 4 കോടി രൂപ മാത്രമാണ്.
വെറും 10 വര്‍ഷത്തെ വ്യത്യാസം നിങ്ങളുടെ സമ്പാദ്യത്തില്‍ ഏകദേശം 9 കോടി രൂപയുടെ കുറവുണ്ടാക്കാം. നിക്ഷേപ തുകയേക്കാള്‍ നിക്ഷേപിക്കുന്ന കാലയളവിനാണ് ഇവിടെ പ്രാധാന്യം.
വരുമാനം കൂടുമ്പോള്‍ ചെലവ് കൂട്ടാതിരിക്കുക ശമ്പളം കൂടുമ്പോള്‍ അതിനൊപ്പം ആഡംബരങ്ങളും വര്‍ധിപ്പിക്കുന്ന ശീലമാണ് പലര്‍ക്കും. എന്നാല്‍ ഈ പ്രവണത ഒഴിവാക്കി, വര്‍ധിച്ച വരുമാനത്തിന്റെ ഒരു ഭാഗം നിക്ഷേപത്തിലേക്ക് മാറ്റിയാല്‍ വലിയ നേട്ടമുണ്ടാക്കാം.
ഉദാഹരണത്തിന് മാസം 10,000 രൂപ ശമ്പളം കൂടുമ്പോള്‍ അതില്‍ 5,000 രൂപ വീതം അധികമായി നിക്ഷേപിച്ചാല്‍, 25 വര്‍ഷം കൊണ്ട് 12% ലാഭത്തില്‍ അത് 90 ലക്ഷം രൂപയോളമായി വളരും. ആഡംബരങ്ങള്‍ പൂര്‍ണ്ണമായും വേണ്ടെന്നല്ല, മറിച്ച് വരുമാനത്തിനൊപ്പം നിക്ഷേപവും വളരുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് ഈ ശൈലി പഠിപ്പിക്കുന്നത്.
വരുമാനം നല്കുന്ന ആസ്തികള്‍ വളര്‍ത്തുക ജോലി ചെയ്ത് ലഭിക്കുന്ന ശമ്പളത്തിന് പുറമെ, കൃത്യമായ വരുമാനം നല്കുന്ന നിക്ഷേപങ്ങള്‍ കണ്ടെത്തണം. ഉദാഹരണത്തിന് 5 കോടി രൂപയുടെ ഒരു നിക്ഷേപത്തില്‍ നിന്ന് വര്‍ഷം 8% ലാഭം ലഭിച്ചാല്‍, നികുതിക്ക് മുന്‍പ് ഏകദേശം 40 ലക്ഷം രൂപ ഒരു വര്‍ഷം വരുമാനമായി ലഭിക്കും.
ഇത് നിങ്ങളുടെ ദൈനംദിന ചെലവുകള്‍ക്ക് ഉപകരിക്കുകയും സമ്പാദ്യം കുറയാതെ നിലനില്ക്കുകയും ചെയ്യും. നിങ്ങളുടെ ‘മാന്ത്രിക സംഖ്യ’ എത്ര? വിരമിക്കാന്‍ എത്ര രൂപ കൈവശം വേണമെന്ന് കൃത്യമായ ധാരണ വേണം.
ഇതിനായി ‘4 ശതമാനം നിയമം’ പിന്തുടരാം. വാര്‍ഷിക ചെലവ് എത്രയാണോ, അതിന്റെ ഏകദേശം 25 മടങ്ങ് രൂപ നിക്ഷേപമായി ഉണ്ടെങ്കില്‍ സുരക്ഷിതമായി വിരമിക്കാം.
ഉദാഹരണത്തിന്, വര്‍ഷം 12 ലക്ഷം രൂപ ചെലവ് വരുന്ന ഒരാള്‍ക്ക് ഏകദേശം 3 കോടി രൂപയുടെ നിക്ഷേപം വിരമിക്കല്‍ കാലത്തേക്ക് ആവശ്യമായി വരും. കടക്കെണിയില്‍ വീഴരുത് ക്രെഡിറ്റ് കാര്‍ഡ് ലോണുകള്‍, വ്യക്തിഗത വായ്പകള്‍ എന്നിവ സമ്പാദ്യത്തെ പിന്നോട്ടടിക്കും.
ശമ്പളത്തിന്റെ വലിയൊരു ഭാഗം പലിശയായി പോകുന്നത് നിക്ഷേപിക്കാനുള്ള അവസരം നഷ്ടപ്പെടുത്തും. കടങ്ങള്‍ നിയന്ത്രിക്കുന്നതിലൂടെ നിക്ഷേപത്തിലേക്ക് കൂടുതല്‍ പണം മാറ്റാന്‍ സാധിക്കും.
നീണ്ട വിശ്രമകാലം മുന്നില്‍ കാണണം ആരോഗ്യരംഗത്തെ പുരോഗതി കാരണം മലയാളികളുടെ ആയുര്‍ദൈര്‍ഘ്യം കൂടുകയാണ്.
50-ല്‍ വിരമിച്ചാല്‍ അടുത്ത 30-40 വര്‍ഷത്തേക്കുള്ള സാമ്പത്തിക ആവശ്യങ്ങള്‍ മുന്നില്‍ കാണണം. പണപ്പെരുപ്പവും ചികിത്സാച്ചെലവുകളും കൂടി കണക്കിലെടുത്ത് വേണം നിക്ഷേപം പ്ലാന്‍ ചെയ്യാന്‍.
എല്ലാവര്ക്കും 40-ലോ 50-ലോ ജോലി നിര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല. എങ്കിലും ‘ഫയര്‍’ മൂവ്മെന്റ് മുന്നോട്ടുവെക്കുന്ന ഈ സാമ്പത്തിക പാഠങ്ങള്‍ പിന്തുടരുന്നത് ആര്‍ക്കും തങ്ങളുടെ വിരമിക്കല്‍ കാലം കൂടുതല്‍ സുരക്ഷിതവും സന്തോഷകരവുമാക്കാന്‍ സഹായിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

