
കൊച്ചി: ഇടയാർ ഇൻഡസ്ട്രിയൽ ഡവലപ്മെൻ്റ് ഏരിയയിൽ പ്രവർത്തിക്കുന്ന റോയൽ ടഫ് ഗ്ലാസ്സ് ഇൻഡസ്ട്രി എന്ന ഫാക്ടറിയിൽ ഉണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരണപ്പെട്ട സംഭവത്തിൽ ഫാക്ടറി ഉടമയ്ക്ക് തടവും പിഴയും വിധിച്ചു.
ആലുവ ഫാക്ടറീസ് & ബോയിലേഴ്സ് ഇൻസ്പെക്ടർ ഫാക്ടറി നിയമപ്രകാരം ഫയൽ ചെയ്ത കേസിൽ ഫാക്ടറിയുടെ കൈവശക്കാരനും മാനേജരുമായ എം.യു ആഷിക്കിനാണ് 10000 രൂപ പിഴയും കോടതി പിരിയുന്നതുവരെ തടവും വിധിച്ചത്. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ആണ് ശിക്ഷ വിധിച്ചത്.
ഫാക്ടറിയിൽ ടഫൻ ചെയ്യാനുള്ള ഗ്ലാസ് ട്രോളിയിൽ നിന്നും ഇറക്കുമ്പോൾ ഗ്ലാസ് മറിഞ്ഞ് ദേഹത്ത് വീണാണ് തൊഴിലാളി മരണപ്പെട്ടത്. ഫാക്ടറി നിയമം ലംഘിച്ചതിനാണ് ശിക്ഷ.
8 വയസുകാരിയുടെ ധൈര്യം കണ്ട് ഞെട്ടി മോഷ്ടാക്കൾ; തോക്ക് ചൂണ്ടിയിട്ടും ശാന്തയായി നിന്നു, ഒടുവിൽ ട്വിസ്റ്റ്! …
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]