
മൾട്ടിപ്ലക്സിൽ ഉൾപ്പടെ സിനിമാ ടിക്കറ്റിന് 200 രൂപയിൽ കൂടുതൽ വാങ്ങാൻ പാടില്ല; നിർണായക ഉത്തരവുമായി കർണാടക സർക്കാർ
ബംഗളൂരു: സംസ്ഥാനത്തുടനീളമുള്ള തീയേറ്ററുകളിൽ സിനിമാ ടിക്കറ്റുകൾക്ക് വില പരിധി ഏർപ്പെടുത്തി കർണാടക സർക്കാർ. ടിക്കറ്റ് വില 200 രൂപയിലധികമാകാൻ പാടില്ലെന്നാണ് നിർദേശം. മൾട്ടിപ്ലക്സുകളിൽ ഉൾപ്പടെ കർണാടകയിൽ പ്രദർശിപ്പിക്കുന്ന എല്ലാ ഭാഷകളിലെയും സിനിമകൾക്ക് ഈ നിയന്ത്രണം ബാധകമാണ്. ടിക്കറ്റ് വില വർദ്ധനവ് ആവശ്യപ്പെടുന്ന സിനിമാ നിർമാതാക്കൾക്ക് തിരിച്ചടിയായിരിക്കുകയാണ് പുതിയ നീക്കം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]