
യുക്രെയിനിൽ ആക്രമണം: 4 മരണം
കീവ്: യുക്രെയിനിലെ ക്രിവീ റീ നഗരത്തിലെ ഹോട്ടലിന് നേരെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ 4 മരണം. 30 പേർക്ക് പരിക്കേറ്റു. അമേരിക്കൻ ബ്രിട്ടീഷ് വോളന്റിയർമാർ ഈ ഹോട്ടലിൽ ഉണ്ടായിരുന്നെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു. അതിനിടെ ഡൊണെസ്കിലും സുമിയിലും വ്യോമാക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടു. തുറമുഖ നഗരമായ ഒഡേസയിൽ ഡ്രോൺ ആക്രമണത്തിൽ വ്യാപക നാശനഷ്ടമുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]