
തിരുവനന്തപുരം: ആയിരവല്ലി ക്ഷേത്രക്കടവിൽ കാണാതായ വൃദ്ധദമ്പതികളിൽ ഭാര്യയുടെ മൃതദേഹം കണ്ടെത്തി. ഭർത്താവിനായി തെരച്ചിൽ തുടരുന്നു. വട്ടിയൂർക്കാവ് നേതാജിറോഡ് ബോസ് ലെയിൻ താമസക്കാരായിരുന്ന വസന്തയുടെ(75) മൃതദേഹമാണ് ഫയർഫോഴ്സ് കണ്ടെത്തിയത്. ഇവരോടൊപ്പം കാണാതായ ഭർത്താവ് നടേശനായി (83) അഗ്നിശമനസേന തെരച്ചിൽ നടത്തിയെങ്കിലും രാത്രിയോടെ തെരച്ചിൽ അവസാനിപ്പിച്ചു.
ഇളയ മകൻ സജീവിനൊപ്പം താമസിച്ചിരുന്ന ഇരുവരും വ്യാഴാഴ്ച്ച ഉച്ചക്ക്ക് 11 മണിയോടെ വീട്ടിൽ നിന്നും ഇറങ്ങിയതായി പറയുന്നു. ഉച്ചയോടെ മുന്നാംമൂട് ആയിരവല്ലി ക്ഷേത്രക്കടവില്‍ കരമനയാറ്റിലാണ് ഇവരെ കാണാതായത്. തുടർന്ന് ഫയർഫോഴ്സ് തിരുവനന്തപുരം യൂണിറ്റ് എത്തി നടത്തിയ തെരച്ചിലിലാണ് പുളിയറക്കോണം എലക്കോട് പള്ളിക്ക് സമീപത്തുന്നിന്ന് വൈകുന്നേരം നാല് മണിയോടെ വസന്തകുമാരിയുടെ മൃതദേഹം കണ്ടെടുത്തത്. വസന്തകുമാരി നടക്കാനായി സഹായത്തിനുപയോഗിച്ചിരുന്ന വാക്കറും നടേശന്റെ ഷർട്ടും കടവിൽ നിന്ന് കണ്ടെടുത്തു. ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം. വസന്തകുമാരിയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. നടേശനായി രാവിലെ തിരച്ചിൽ തുടരും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]