
തിരുവനന്തപുരം: സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകളില്‍ ഇത്തവണയും സീരിയലുകള്‍ക്ക് അവാര്‍ഡില്ല. കഴിഞ്ഞ രണ്ട് തവണത്തെയും പോലെ തന്നെ ഇത്തവണയും പരിഗണിക്കാവുന്ന സൃഷ്ടികള്‍ ഇല്ലെന്ന കാരണത്താലാണ് ഈ വിഭാഗത്തില്‍ അവാര്‍ഡ് പ്രഖ്യാപിക്കാത്തത്. ഒപ്പം ഡബ്ബിംഗ് ആര്‍ടിസ്റ്റ്, അന്വേഷണാത്മ മാധ്യമപ്രവര്‍ത്തനം എന്നീ വിഭാഗങ്ങളിലും അവാര്‍ഡ് ഇല്ല. 2022 വര്‍ഷത്തെ അവാര്‍ഡാണ് സംസ്കാരിക മന്ത്രി സജി ചെറിയാന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
അതേ സമയം സീരിയലുകള്‍ 50 എപ്പിസോഡുകളില്‍ താഴെയാക്കണമെന്നും. മികച്ച രചനകളുടെ അടിസ്ഥാനത്തിലായിരിക്കണം സീരിയലുകള്‍ എന്നും ടെലിവിഷന്‍ അവാര്‍ഡ് ജൂറി നിര്‍ദേശിച്ചു. പ്രേക്ഷകരുടെ അസ്വാദന നിലവാരം ഉയര്‍ത്താന്‍ ടെലിവിഷന്‍ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്നും ജൂറി നിര്‍ദേശിച്ചു.
ഇത്തവണ സീരിയല്‍ വിഭാഗത്തില്‍ സാമൂഹ്യ ആക്ഷേപ പരിപാടികളാണ് എന്‍ട്രിയായി എത്തിയത്. മറ്റ് സീരിയലുകള്‍ എന്‍ട്രിയായി എത്തിയില്ല. അതിനാല്‍ അവ പരിഗണിക്കാന്‍ സാധിച്ചില്ല. അവാര്‍ഡ് തുക ഉയര്‍ത്തണം എന്ന നിര്‍ദേശം ഇത്തവണയും ജൂറി നിര്‍ദേശിച്ചിട്ടുണ്ട്. അതേ സമയം ഒടിടി പ്ലാറ്റ്ഫോമുകളിലെ വെബ് സീരിസുകളെ അവാര്‍ഡിന് പരിഗണിക്കണം എന്നും നിര്‍ദേശമുണ്ട്.
അതേ സമയം അവാര്‍ഡിന് എന്‍ട്രി നല്‍കുന്നതിന് മാധ്യമ പ്രവര്‍ത്തകരും, മാധ്യമ സ്ഥാപനങ്ങളും താല്‍പ്പര്യം കാണിക്കുന്നില്ലെന്നും ജൂറി കുറ്റപ്പെടുത്തി. അവാര്‍ഡിന് സമര്‍പ്പിച്ച ഹാസ്യ പരിപാടികള്‍ക്ക് നിലവാരം ഇല്ലെന്നും ജൂറി നിരീക്ഷിച്ചു. നവ മാധ്യമങ്ങളില്‍ വരുന്ന ലേഖനങ്ങളും പഠനങ്ങളും അവാര്‍ഡിന് പരിഗണിക്കണം എന്ന് ജൂറി നിര്‍ദേശിച്ചു.
ടെലിവിഷന്‍ അവാര്‍ഡിനുള്ള ജൂറികളില്‍ കഥാവിഭാഗത്തെ സംവിധായകന് ഷാജൂണ്‍ കാര്യലും, കഥ ഇതര വിഭാഗത്തെ പികെ വേണുഗോപാലും, രചന വിഭാഗത്തെ കെഎ ബീനയുമാണ് നയിച്ചത്.
Last Updated Mar 7, 2024, 11:09 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]