
തിരുവനന്തപുരം: പദ്മജ വേണുഗോപാൽ ബിജെപിയിൽ പോകുന്നത് ഇഡിയെ ഭയന്നാണെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണൽ പദ്മജ ബിജെപിയിൽ ചേരുന്നത് നിര്‍ഭാഗ്യകരമാണ്. പാര്‍ട്ടി അവര്‍ക്ക് എല്ലാ അംഗീകാരവും നൽകിയതാണ്. ഇഡി പദ്മജയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്തിരുന്നു. ഇതിനാലാണ് പദ്മജ ബിജെപിയിൽ പോകുന്നതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
കോൺഗ്രസ് നേതൃത്വത്തിന്റെ അനുനയ ശ്രമങ്ങൾ തള്ളിയാണ് പദ്മജയുടെ ബിജെപി പ്രവേശനം. പദ്മജക്ക് അർഹമായ എല്ലാ പരിഗണനയും നൽകിയെന്നാണ് സംഭവത്തിൽ സംസ്ഥാന നേതൃത്വം പറയുന്നത്. മത്സരിക്കാൻ നൽകിയത് വിജയം ഉറപ്പായിരുന്ന സീറ്റുകളായിരുന്നുവെന്നും പാർട്ടിയിലും എന്നും മുന്തിയ സ്ഥാനങ്ങൾ നൽകിയിരുന്നുവെന്നും നേതൃത്വം വിശദീകരിക്കുന്നു.
കെ കരുണകരന്റെ മകൾ ബിജെപിയിൽ പോകുമെന്നു കരുതുന്നില്ല എന്നായിരുന്നു ഇതേക്കുറിച്ച് മഹിളാ കോൺഗ്രസ് പ്രസിഡന്റ് ജെബി മേത്തർ എംപി പ്രതികരിച്ചത്. പാർട്ടി വിടാനുള്ള കാരണം ഉണ്ടെങ്കിൽ അത് പോലും ഒരു സൃഷ്ടി ആണ്. പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി അംഗമാണ് പദ്മജ. എല്ല തരത്തിലുള്ള ബഹുമാനവും പാർട്ടി പദ്മജക്ക് നൽകിയിട്ടുണ്ട്. ആരുടെയെങ്കിലും പാർട്ടി മാറ്റം ഒന്നും തെരെഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ജെബി മേത്തർ പറഞ്ഞു.
Last Updated Mar 7, 2024, 9:36 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]