

പത്മജ ചാലക്കുടിയില്‍ ബിജെപി സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന.
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് പടിയിറങ്ങിയ പത്മജ ചാലക്കുടിയില്‍ ബിജെപി സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന.
ദേശീയ നേതൃത്വം പത്മജയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതായാണ് ഡല്‍ഹിയില്‍ നിന്ന് ലഭിക്കുന്ന വിവരം.
കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാലും കെ സുധാകരനും പത്മജയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടികളില്‍ പത്മജയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ തന്റെ തോല്‍വിക്ക് കാരണക്കാരായവരെ ഭാരവാഹിയാക്കിയതില്‍ പത്മജയ്ക്ക് പ്രതിഷേധമുണ്ടായിരുന്നു.
രാജ്യസഭാ സീറ്റ് നല്‍കാമെന്ന് പറഞ്ഞ് പലതവണ പറ്റിച്ചെന്നും ഒഴിവ് വരുന്ന അടുത്ത രാജ്യസഭാ സീറ്റ് ഉറപ്പ് നല്‍കാനും കഴിഞ്ഞില്ലെന്നും പത്മജ നേതാക്കളോട് പരാതിപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]