

തൊഴിലുറപ്പു തൊഴിലാളികൾക്ക് പത്താം ക്ലാസ് പഠനത്തിന് സൗജന്യ പദ്ധതി
സ്വന്തം ലേഖകൻ
കുമരകം: പത്താംക്ലാസ് പാസാകാത്ത തൊഴിലുറപ്പു തൊഴിലാളികൾക്ക് സൗജന്യ പഠനത്തിന് പഞ്ചായത്തുകളുമായി ചേർന്ന് ജില്ലാ സാക്ഷരതാമിഷന്റെ പദ്ധതി. സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ കോഴ്സിൽ ചേർത്താണ് തുടർപഠനത്തിന് അവസരം ഒരുക്കുക.
പഞ്ചായത്തുകളിൽ തൊഴിലുറപ്പ് മേറ്റുമാരും സാക്ഷരതാ പ്രേരക്മാരും ചേർന്ന് സംഘടിപ്പിക്കുന്ന സർവേയിലൂടെ പഠിതാക്കളെ കണ്ടെത്തും. 31നകം പഠിതാക്കളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കും.
കുമരകം പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ നടന്ന സർവേ പ്രവർത്തനങ്ങൾ വൈസ് പ്രസിഡന്റ് വി.കെ. ജോഷി ഉദ്ഘാടനം ചെയ്തു. കുമരകം ഗ്രാമപഞ്ചായത്തിൽ പദ്ധതിക്കായി ഒരു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |