
തിരുവനന്തപുരം – പത്മജ വേണുഗോപാലിന്റെ ബി ജെ പി പ്രവേശനത്തില്‍ അതിരൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. തന്തയ്ക്ക് പിറന്ന മകളോ? തന്തയെ കൊന്ന സന്താനമോ? പത്മജയെ വിശേഷിപ്പിക്കേണ്ടത് എങ്ങനെ? കെ കരുണാകരന് പത്മജയോട് എന്ത് പാതകമാണ് ചെയ്തത്? കരുണാകരന്റെ പാരമ്പര്യം മറ്റെവിടെയെങ്കിലും ഉപയോഗിച്ചാല്‍ പത്മജയെ യൂത്ത് കോണ്‍ഗ്രസ് തെരുവില്‍ തടയുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
പത്മജയെ പിതൃ ഘാതകയായി ചരിത്രം അടയാളപ്പെടുത്തും. പത്മജയ്ക്ക് കേരളത്തിന്റെ മുഖ്യമന്ത്രി ആകാമായിരുന്നു. പക്ഷേ നിയമസഭയില്‍ ജയിച്ചില്ലല്ലോ. മുകുന്ദപുരത്ത് ജയിച്ചിരുന്നെങ്കില്‍ പ്രധാനമന്ത്രി ആകാമായിരുന്നു. പത്മജ എത്തുമ്പോള്‍ ബി ജെ പിക്ക് ലഭിക്കാന്‍ പോകുന്നത് ഒരു വോട്ട് മാത്രമാണ്. അതും പത്മജ ചെയ്താല്‍ മാത്രം. കോണ്‍ഗ്രസ് ഒന്നാകെ ബി ജെ പിയിലേക്ക് പോകുമെന്ന് എം.വി ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് അദ്ദേഹത്തിന്റെ ആശങ്ക ശരിയാണെന്നും ബംഗാളിലും ത്രിപുരയിലും പാര്‍ട്ടി ഓഫീസ് ഉള്‍പ്പെടെ ബി ജെ പിയില്‍ പോയ അനുഭവം അദ്ദേഹത്തിന് ഉണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]