
ഹോട്ടലിൽ മുറിയെടുത്ത യുവാവിന്റെ സ്വകാര്യഭാഗത്ത് തേൾ കുത്തി. കാലിഫോർണിയയിൽ നിന്നുള്ള യുവാവിനാണ് ഈ അതിദാരുണമായ അനുഭവം ഉണ്ടായത്. ലാസ് വേഗാസിൽ അടിച്ചു പൊളിക്കാൻ എത്തിയതാണ് യുവാവ്. എന്നാൽ, പകൽ കറങ്ങി നടന്ന് രാത്രി ഹോട്ടൽ മുറിയിലെത്തി ഉറങ്ങാൻ കിടന്നപ്പോഴാണ് യുവാവിനെ തേൾ കുത്തിയത്. ഇപ്പോൾ ഹോട്ടലിനെതിരെ ഇയാൾ പരാതി കൊടുത്തിരിക്കുകയാണ്.
കാലിഫോർണിയയിലെ അഗോറ ഹിൽസിൽ നിന്നുള്ള മൈക്കൽ ഫാർച്ചി എന്ന യുവാവ് ലാസ് വെഗാസിൽ അവധിക്കാലം ആഘോഷിക്കാൻ വേണ്ടിയാണ് ഈ ആഡംബര റിസോർട്ട് ബുക്ക് ചെയ്തത്. എന്നാൽ, ഒരു ദിവസം രാവിലെ ഹോട്ടൽ മുറിയിൽ അയാൾ ഉറക്കമുണർന്നത് സ്വകാര്യഭാഗത്ത് കടുത്ത വേദനയുമായിട്ടാണ്. എന്നാൽ, അതെന്താണ് എന്ന് അയാൾക്ക് മനസിലായതേ ഇല്ല. തന്റെ സ്വകാര്യഭാഗത്ത് ആരോ കത്തിയെടുത്ത് മുറിവേൽപ്പിച്ചത് പോലെയായിരുന്നു അനുഭവപ്പെട്ടിരുന്നത് എന്നാണ് ആ വേദനയെ കുറിച്ച് മൈക്കൽ പറയുന്നത്.
എന്താണ് ഈ വേദനയ്ക്ക് കാരണം എന്ന് അറിയുന്നതിന് വേണ്ടി അയാൾ ഹോട്ടൽ മുറിയിൽ പരതാൻ തുടങ്ങി. ബാത്ത്റൂമിൽ എത്തിയപ്പോഴാണ് അയാളുടെ അടിവസ്ത്രത്തിൽ ഒരു തേൾ തൂങ്ങിക്കിടക്കുന്നത് കണ്ടത്. പിന്നാലെ, ഹോട്ടലിലെ മെഡിക്കൽ ടീമിനെ കണ്ടപ്പോൾ അയാളുടെ സ്വകാര്യഭാഗത്ത് തേൾ കുത്തുകയായിരുന്നു എന്ന് കണ്ടെത്തി. സംഭവത്തെ തുടർന്ന് പിറ്റേന്ന് തന്നെ മൈക്കലും കുടുംബവും ആ ഹോട്ടലിൽ നിന്നും ചെക്ക് ഔട്ട് ചെയ്ത് ഇറങ്ങി.
പിന്നാലെ, ഇയാൾ ഹോട്ടലിനെതിരെ കേസും കൊടുത്തു. അതിഥികളുടെ സുരക്ഷ ഹോട്ടലിന്റെ ഉത്തരവാദിത്തമാണ്, അതവർ ഉറപ്പ് നൽകുന്നുണ്ട്, എന്നിട്ടാണ് തനിക്കിത് സംഭവിച്ചത് എന്നാണ് മൈക്കൽ പറയുന്നത്.
അതേസമയം, തേളിന്റെ വാൽ കൊണ്ടുള്ള കുത്തേൽക്കുമ്പോഴാണ് വിഷബാധയേൽക്കുന്നത്. വേദനയ്ക്കും തടിപ്പിനും ഇത് കാരണമാകും. മരണത്തിന് കാരണമാകുന്ന അത്രയും വിഷമുള്ള തേളുകളും ഉണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Mar 7, 2024, 12:04 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]