

First Published Mar 7, 2024, 11:31 AM IST
എല്ലാ വർഷവും മാർച്ച് 8 നാണ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത്. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ നേട്ടങ്ങൾ തിരിച്ചറിയുന്നതിനും ആഘോഷിക്കുന്നതിനുമുള്ള ഒരു ദിവസമാണ്. ഈ വനിതാ ദിനത്തിൽ സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും ചർച്ച ചെയ്യേണ്ടത് പ്രധാനമാണ്.
സ്ത്രീകളെ നിരവധി ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ട്. ഏതൊക്കെയാണ് ആരോഗ്യപ്രശ്നങ്ങളെന്നതാണ് താഴേ പറയുന്നത്…
വിളർച്ച…
ഇരുമ്പിൻ്റെ കുറവ് സ്ത്രീകൾക്കിടയിൽ വിളർച്ചയിലേക്ക് നയിക്കുന്നു. പലപ്പോഴും മോശമായ പോഷകാഹാരവും ആർത്തവ രക്തസ്രാവവും വിളർച്ചയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി വിദഗ്ധർ പറയുന്നു.
പൊണ്ണത്തടി…
അനാരോഗ്യകരമായ ജീവിത ശീലങ്ങൾ സ്ത്രീകളിൽ പൊണ്ണത്തടിക്കും മെറ്റബോളിക് സിൻഡ്രോമിനും കാരണമാകുന്നു. ഗ്രാമപ്രദേശങ്ങളിൽ, വ്യായാമത്തിൻ്റെയും പോഷകാഹാരത്തിൻ്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധമില്ലായ്മ ഈ പ്രശ്നം വഷളാക്കുന്നു.
പ്രത്യുൽപാദന ആരോഗ്യ പ്രശ്നങ്ങൾ…
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്), വന്ധ്യത തുടങ്ങിയ അവസ്ഥകൾ സ്ത്രീകളുടെ പൊതുവായ ആശങ്കകളാണ്. എൻഡോമെട്രിയോസിസ്, ഗർഭാശയ ഫൈബ്രോയിഡുകൾ, ഗൈനക്കോളജിക്കൽ കാൻസർ എന്നിവയാണ് പ്രധാനമായി സ്ത്രീകളെ ബാധിക്കുന്നതെന്ന് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷൻ വ്യക്തമാക്കുന്നു.
സ്തന, ഗർഭാശയ അർബുദം…
സ്തനാർബുദവും ഗർഭാശയഗള അർബുദവുമാണ് സ്ത്രീകളുടെ മരണനിരക്കിൻ്റെ പ്രധാന കാരണം. രോഗം വളരെ വെെകി കണ്ടെത്തുന്നത് മരണത്തിന് വരെ ഇടയാക്കുന്നു.
ഓസ്റ്റിയോപൊറോസിസ്…
അസ്ഥികളുടെ സാന്ദ്രത കുറയുന്നത് അല്ലെങ്കിൽ ഓസ്റ്റിയോപൊറോസിസ് സ്ത്രീകൾക്ക്, പ്രത്യേകിച്ച് ആർത്തവവിരാമത്തിന് ശേഷമുള്ള ആരോഗ്യപ്രശ്നമാണ്.
തൈറോയ്ഡ്…
ഹൈപ്പോതൈറോയിഡിസം ഉൾപ്പെടെയുള്ള തൈറോയ്ഡ് തകരാറുകൾ സ്ത്രീകളിൽ വ്യാപകമാണ്. ഇത് മെറ്റബോളിസത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കുന്നു. ഗ്രാമപ്രദേശങ്ങളിൽ തൈറോയ്ഡ് പരിശോധനയ്ക്കും ചികിത്സയ്ക്കുമുള്ള പ്രവേശനം പരിമിതമായേക്കാം.
വിഷാദം…
വിഷാദം, ഉത്കണ്ഠ, സമ്മർദ്ദം എന്നിവ സ്ത്രീകൾ നേരിടുന്ന മാനസികാരോഗ്യ പ്രശ്നങ്ങളാണ്. ദീർഘകാല സമ്മർദ്ദം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. തലവേദനയും വയറുവേദനയും ഉൾപ്പെടെയുള്ള സമ്മർദ്ദത്തിൻ്റെ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പുരുഷന്മാരേക്കാർ സ്ത്രീകളെയാണ്.
പോഷകാഹാരക്കുറവ്..
മോശം ഭക്ഷണ ശീലങ്ങളും അപര്യാപ്തമായ പോഷകാഹാരവും സ്ത്രീകൾക്കിടയിൽ പോഷകാഹാരക്കുറവിന് കാരണമാകുന്നു.
Last Updated Mar 7, 2024, 11:31 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]