

First Published Mar 7, 2024, 8:12 AM IST
മുംബൈ: നാഷണല്‍ ക്രഷ് എന്നാണ് നടി രശ്മിക മന്ദാനയ്ക്ക് സോഷ്യല്‍ മീഡിയ നല്കി വരുന്ന വിശേഷണം. ദക്ഷിണേന്ത്യയില്‍ ആരംഭിച്ച് ഇപ്പോള്‍ ബോളിവുഡില്‍ തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് നടി. അവസാനം നായികയായി എത്തിയ അനിമല്‍ എന്ന രണ്‍ബീര്‍ ചിത്രം വലിയ വിജയം നേടിയതോടെ രശ്മിക വലിയ താര പദവിയിലേക്കാണ് ഉയര്‍ന്നത്. പുഷ്പ 2 അടക്കം ഒരു പിടി വലിയ ചിത്രങ്ങളാണ് രശ്മികയുടെതായി വരാനിരിക്കുന്നത്.
വെറും 27 വയസുള്ള രശ്മിക 2016 ല്‍ കിര്‍ക് പാര്‍ട്ടി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. കന്നടയില്‍ ആരംഭിച്ചെങ്കിലും മലയാളം ഒഴികെ എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലും രശ്മിക തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ രശ്മികയുടെ പ്രതിഫലവും സ്വത്ത് വിവരങ്ങളുമാണ് ചര്‍ച്ചയാകുന്നത്.
രശ്മികയുടെ പ്രതിഫലം 3 കോടിയോളം ആണെന്നാണ് വിവിധ സിനിമ ട്രേഡ് സൈറ്റുകള്‍ പറയുന്നത്. അനിമല്‍ സിനിമയുടെ വിജയത്തിന് പുറമേ രശ്മിക തന്റെ പ്രതിഫലം ഉയര്‍ത്തിയതായി വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തയെ നടി തന്നെ ട്രോള്‍ ചെയ്തിരുന്നു.
താന്‍ പ്രതിഫലം ഉയര്‍ത്തി എന്ന വാര്‍ത്ത സംബന്ധിച്ച് രശ്മിക തന്നെ പ്രസ്താവിച്ചത് ഇങ്ങനെയാണ് , “ആരാണ് ഇത് പറഞ്ഞതെന്ന് ശരിക്കും ഞാന്‍ അത്ഭുതപ്പെടുന്നു. ഇതെല്ലാം കാണുമ്പോള്‍ ശരിക്കും ഇത് പരിഗണിക്കാവുന്ന വിഷയമാണ്. അപ്പോള്‍ എന്റെ നിര്‍മ്മാതാവ് ചോദിക്കും എന്തിന് ഇത്രയും ശമ്പളം. അപ്പോള്‍ ഞാന്‍ പറയും ‘മാധ്യമങ്ങള്‍ അങ്ങനെയാണ് പറയുന്നത് സാര്‍, അവര്‍ പറയും പോലെ ജീവിക്കണം, ഞാനെന്ത് ചെയ്യനാണ് എന്ന്’.
രശ്മിക തമാശയായി പറഞ്ഞതാണെങ്കിലും 3 കോടിക്ക് മുകളില്‍ ഒരു ചിത്രത്തിന് രശ്മിക ശമ്പളം വാങ്ങുന്നുണ്ട്. അതിന് പുറമേ വിവിധ പരസ്യങ്ങളിലൂടെ 10 മുതല്‍ 20 കോടിവരെ മാസ വരുമാനം നടിക്ക് ഉണ്ടെന്നാണ് ക്യൂജി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബാംഗ്ലൂർ, ഗുരുഗ്രാം, ഗോവ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ രശ്മികയ്ക്ക് വസതിയുണ്ടെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. പ്രത്യേകിച്ച് ബാംഗ്ലൂരിലെ രശ്മികയുടെ സ്വകാര്യ വസതിക്ക് മാത്രം 45 മുതല്‍ 50 കോടി വരെ മൂല്യം വരും. രശ്മികയുടെ മൊത്തം ആസ്തി മൂല്യം ഏകദേശം 100 കോടി രൂപയോളം വരുമെന്നാണ് റിപ്പോര്‍ട്ട്.
ആഡംബര കാറുകളോട് പ്രിയമുള്ള രശ്മികയ്ക്ക് വിവിധ തരത്തിലുള്ള കാറുകളുണ്ട്. ടൊയോട്ട ഇന്നോവ, ഔഡി ക്യൂ3, മെഴ്സിഡസ് ബെൻസ് സി-ക്ലാസ്, റേഞ്ച് റോവർ സ്പോർട്ട്, ഹ്യുണ്ടായ് ക്രെറ്റ തുടങ്ങിയ കാറുകൾ രശ്മികയുടെ ഗാരേജിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അത്യാധുനിക ഫീച്ചറുകളുള്ള അത്യാധുനിക ജർമ്മൻ എസ്യുവിയായ ഓഡി ക്യു 3 പട്ടികയിൽ ഒന്നാമതാണ്. രശ്മിക പലപ്പോഴും ഇതിലാണ് പ്രത്യക്ഷപ്പെടാറ്. രശ്മിക തന്റെ സിനിമ പരസ്യ വരുമാനത്തിന്റെ ഒരു പ്രധാന ഭാഗം റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുകയും അതുവഴി സമ്പാദ്യം ഉണ്ടാക്കുന്നുണ്ട്.
Last Updated Mar 7, 2024, 8:12 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]