
8:18 AM IST:
കോഴിക്കോട് എലത്തൂർ ചെട്ടികുളത്ത് കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചെട്ടികുളം സ്വദേശി ശ്രീദേവ് (14) ആണ് മരിച്ചത്. കോസ്റ്റൽ പോലീസ് നടത്തിയ തെരച്ചിലിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് ആയിരുന്നു കുട്ടി കടലിൽ അകപ്പെട്ടത്.
8:18 AM IST:
പദ്മജ വേണുഗോപാലുമായി ജെപി നദ്ദ സംസാരിച്ചു. ബിജെപിയിൽ ചേർക്കാനുള്ള നീക്കം നടന്നത് നരേന്ദ്ര മോദിയുടെ അറിവോടെയാണ്. മോദി പിന്നീട് പദ്മജയെ കാണും എന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. പദ്മജയ്ക്ക് ഉചിതമായ പദവികൾ നല്കും എന്നും നേതാക്കൾ അറിയിച്ചു. പദ്മജ ഉന്നയിച്ചിരുന്നത് തൃശ്ശൂരിലെ തർക്കങ്ങളെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.
8:17 AM IST:
ബാങ്കോക്ക് വിമാനത്താവളത്തിൽ ആറ് ഇന്ത്യക്കാർ അറസ്റ്റിൽ. പാണ്ട അടക്കം നിരവധി മൃഗങ്ങളെ തായ്ലന്റിൽനിന്ന് കടത്തിക്കൊണ്ടുവരാൻ ശ്രമം. ഇവരിൽ നിന്ന് പാമ്പും പല്ലിയും അടക്കം 87 മൃഗങ്ങളെ പിടികൂടി. ചെക്ക് ഇൻ ചെയ്ത ലഗേജിനുള്ളിൽനിന്നാണ് ഇവയെ കണ്ടെത്തിയത്. പിടിയിലായത് ബാങ്കോക്കിൽനിന്ന് മുംബൈയിലേക്കുള്ള യാത്രക്കാരാണ്. ഇവരിൽനിന്ന് കണ്ടെടുത്ത മൃഗങ്ങൾ വംശനാശഭീഷണി നേരിടുന്നവയാണെന്നാണ് വിവരം. തായ്ലൻഡിൽ 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
8:16 AM IST:
ചെങ്കടലിലെ ഹൂതി ആക്രമണത്തിൽ മൂന്ന് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു. നാല് കപ്പൽ ജീവനക്കാർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. തീപിടിച്ച കപ്പലിന് കാര്യമായ നാശനഷ്ടമുണ്ടായി. ചെങ്കടലിലെ ഹൂതി ആക്രമണത്തിൽ കപ്പൽ ജീവനക്കാർ കൊല്ലപ്പെടുന്നത് ഇതാദ്യമായാണ്. ആക്രമിക്കപ്പെട്ടത് ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള ട്രൂ കോൺഫിഡൻസ് എന്ന കപ്പലാണ്. കരീബിയൻ രാജ്യമായ ബാർബഡോസിന് വേണ്ടി സർവീസ് നടത്തുകയായിരുന്നു.
8:14 AM IST:
യുക്തിവാദി സംഘം മുൻ ജനറൽ സെക്രട്ടറി യൂ കലാനാഥൻ അന്തരിച്ചു. 84 വയസ്സായിരുന്നു. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡൻ്റും പ്രഭാഷകനും ആയിരുന്നു. മൃതദേഹം മെഡിക്കൽ കോളജിന് വിട്ടു നൽകും.