
പുനെ: അപ്രതീക്ഷിതമായി കണ്മുന്നില് പുലി വന്നുകയറിയിട്ടും പതറാതെ സമചിത്തതയോടെ പെരുമാറി പന്ത്രണ്ടുകാരൻ. മഹാരാഷ്ട്രയിലെ മലേഗാവിലാണ് അത്ഭുതപ്പെടുത്തുന്ന സംഭവം നടന്നിരിക്കുന്നത്.
തന്റെ അച്ഛൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് വന്നതായിരുന്നു കുട്ടി. മകനെ അകത്തിരുത്തി അച്ഛൻ പുറത്തുപോയതാണ്. കുട്ടിയാണെങ്കില്‍ ഫോണില്‍ കളിയിലാണ്.
ഫോണില്‍ കളിച്ചുകൊണ്ടിരിക്കെ തന്നെയാണ് തീര്‍ത്തും അപ്രതീക്ഷിതമായി മുന്നിലേക്കൊരു പുലി കയറിവരുന്നത്. ഓഫിസീനകത്തുണ്ടായിരുന്ന സിസിടിവി ക്യാമറയില്‍ ദൃശ്യങ്ങള്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങളിപ്പോള്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിറഞ്ഞോടുകയാണെന്ന് പറയാം.
കണ്മുന്നില് പുലിയെ കണ്ടിട്ടും തെല്ലും പതറുന്നില്ല കുട്ടി. തുറന്നിട്ട വാതില്‍ വഴി അകത്തുകയറിയ പുലി നേരെ മുന്നോട്ട് പോവുകയാണ്. ഇത് കാണുന്ന കുട്ടി ശബ്ദമുണ്ടാക്കാതെ സംയമനത്തോടെ എഴുന്നേറ്റ് നേരെ വാതിലടച്ച് പുറത്തുകടക്കുന്നു.
ഒരുപക്ഷേ ഇങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ഒരു ദുരന്തത്തിനായിരിക്കാം ഇതേ സിസിടിവി ക്യാമറ സാക്ഷിയാവുക. കുട്ടിയുടെ ബുദ്ധിക്കും ക്ഷമയ്ക്കും വിവേകത്തിനുമെല്ലാം കയ്യടിക്കുകയാണ് വീഡിയോ കണ്ടവരെല്ലാം.
എന്തായാലും പൂട്ടിയിട്ട പുലിയെ പിന്നീട് വനംവനകുപ്പും പൊലീസുമെല്ലാം ചേര്‍ന്ന് മയക്കുവെടി വച്ച് പിടികൂടി കൂട്ടിലാക്കി.
വൈറലായ വീഡിയോ:-
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated Mar 6, 2024, 4:03 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]