

ഡ്രൈവിങ് ലൈസൻസ് എടുക്കാൻ അപേക്ഷിച്ചവർക്ക് ഇരുട്ടടി; നാളെ മുതൽ ഒരു കേന്ദ്രത്തിൽ 50 പേർക്ക് മാത്രം ഡ്രൈവിങ് ടെസ്റ്റ്
സ്വന്തം ലേഖകൻ
ഡ്രൈവിങ് ലൈസൻസ് എടുക്കാൻ അപേക്ഷിച്ചവർക്ക് ഇരുട്ടടി. നാളെ മുതൽ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളിൽ 50 പേർക്ക് മാത്രമേ ടെസ്റ്റ് നടത്തൂ. ഇന്ന് ചേർന്ന ആർ.ടി.ഒമാരുടെ യോഗത്തിൽ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറാണ് നിർദേശം നൽകിയത്.
നിലവിൽ 150 പേർക്ക് ഒരു ദിവസം ടെസ്റ്റ് നടത്താറുണ്ട്. ഇതാണ് 50ലേക്ക് ചുരുക്കിയിരിക്കുന്നത്. എന്നാൽ ഈ അപേക്ഷകരെ എങ്ങനെ തിരഞ്ഞെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പിന് വ്യക്തതയില്ല. ഗതാഗത സെക്രട്ടറിയും ഗതാഗത കമ്മീഷണറും യോഗത്തിൽ പങ്കെടുത്തില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അതേസമയം, ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലറുകൾ തിരുത്താൻ മന്ത്രി ഗണേഷ് കുമാർ നിർദേശം നൽകി. അതോടൊപ്പം ഇനി മന്ത്രി കണ്ട് അംഗീകാരം നൽകുന്ന സർക്കുലർ മാത്രമേ ഗതാഗത കമ്മീഷണർ ഇറക്കാവൂവെന്നും അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]