
മലയാള സിനിമ ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന കാര്യങ്ങളാണ് തമിഴ്നാട്ടിലെ തിയറ്ററുകളില്‍ നടക്കുന്നത്. ഒരു മലയാള ചിത്രം തമിഴ്നാട്ടില്‍ നിന്ന് മാത്രം 20 കോടിയും പിന്നിട്ട് തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു! തമിഴ് യുട്യൂബ് ചാനലുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലുമൊക്കെ മഞ്ഞുമ്മല്‍ ബോയ്സിനെക്കുറിച്ച് മാത്രമാണ് ചര്‍ച്ച. സാധാരണ മലയാള ചിത്രങ്ങളുടെ റിലീസ് സംഭവിക്കാറ് ചെന്നൈ നഗരത്തില്‍ മാത്രമാണെങ്കില്‍ മഞ്ഞുമ്മല്‍ ബോയ്സിന് തമിഴ്നാട്ടില്‍ അങ്ങോളമിങ്ങോളം പ്രദര്‍ശനമുണ്ട്. ഇപ്പോഴിതാ ബോക്സ് ഓഫീസ് കളക്ഷനില്‍ ട്രിച്ചിയില്‍ ഒരു റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് ചിത്രം.
13-ാമത്തെ ദിവസത്തെ കളക്ഷനിലാണ് ഇത്. ഫെബ്രുവരി 22 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ തിയറ്ററുകളിലെ 13-ാം ദിവസമായിരുന്നു മാര്‍ച്ച് 5 ചൊവ്വാഴ്ച. ട്രിച്ചിയിലെ തിയറ്ററുകളില്‍ എക്കാലത്തെയും തമിഴ് ഇതര ചിത്രങ്ങളില്‍ റിലീസിന്റെ 13-ാം ദിവസം ഏറ്റവുമധികം കളക്ഷന്‍ നേടുന്ന ചിത്രമായിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. 13.2 ലക്ഷമാണ് ട്രിച്ചിയിലെ വിവിധ തിയറ്ററുകളില്‍ നിന്നുള്ള കളക്ഷന്‍. റിലീസിന് ശേഷമുള്ള രണ്ടാമത്തെ ചൊവ്വാഴ്ചയിലെ കളക്ഷന്‍ പരിഗണിക്കുമ്പോള്‍ കോളിവുഡില്‍ നിന്നുള്ള സമീപകാലത്തിലെ രണ്ട് വമ്പന്‍ ചിത്രങ്ങളെ ട്രിച്ചിയില്‍ പിന്നിലാക്കിയിട്ടുമുണ്ട് മഞ്ഞുമ്മല്‍ ബോയ്സ്. രജനികാന്തിന്റെ ജയിലറും വിജയ്യുടെ ലിയോയുമാണ് അത്.
Releasing in Trichy BHELEC 💥
— Trichy Films (@TrichyFilms)
അതേസമയം ട്രിച്ചിയിലെ തിയറ്ററുകളില്‍ നിന്ന് 13 ദിവസം കൊണ്ട് ഈ ചിത്രം ആകെ നേടിയിരിക്കുന്നത് 71 ലക്ഷമാണ്. ഈ വാരാന്ത്യത്തില്‍ ട്രിച്ചിയിലെ നിരവധി സിംഗിള്‍ സ്ക്രീനുകളില്‍ മഞ്ഞുമ്മല്‍ ബോയ്സ് പുതുതായി പ്രദര്‍ശനം ആരംഭിക്കുന്നുണ്ട്. പ്രേക്ഷകരുടെ ഭാഗത്തുനിന്നുള്ള നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് തീരുമാനമെന്ന് പല തിയറ്റര്‍ ഉടമകളും എക്സിലൂടെ അറിയിച്ചിട്ടുമുണ്ട്. എന്തായാലും ട്രിച്ചി കളക്ഷനില്‍ ചിത്രം ഒരു കോടി പിന്നിടുമെന്ന് ഉറപ്പാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]