
മലയാളത്തിന്റെ പ്രിയപ്പെട്ട ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധയാകര്‍ഷിച്ചതാണ് വ്യവസായിയും നടിയും മോഡലുമൊക്കെയായ ശോഭ വിശ്വനാഥ്. ബിഗ് ബോസിലെ കരുത്തുറ്റ മത്സരാര്‍ഥിയായി ഷോയുടെ പ്രേക്ഷകര്‍ ശോഭ വിശ്വനാഥിനെ വിലയിരുത്തിയിരുന്നു. ബിഗ് ബോസ് കഴിഞ്ഞതിനു ശേഷവും താരം സാമൂഹ്യ മാധ്യമത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി നിലനില്ക്കാൻ ശ്രമിച്ചിരുന്നു. ശോഭ വിശ്വനാഥിന്റെ ചില പുതിയ ഫോട്ടോകളാണ് നിലവില്‍ ചര്‍ച്ചയാകുന്നത്.
പ്രകൃതിക്ക് നമ്മളെ ആവശ്യമില്ല എന്ന് പറയുന്ന ശോഭ വിശ്വനാഥ് പ്രകൃതിയെ നമുക്കാണ് ആവശ്യം എന്നും സമര്‍ഥിച്ചാണ് ഫോട്ടോകള്‍ പുറത്തുവിട്ടിരിക്കുന്നത്. എന്തായാലും ശോഭ വിശ്വനാഥിന്റെ പുതിയ ഫോട്ടോകള്‍ ഹിറ്റായിരിക്കുകയിരിക്കുകയാണ്. നിരവധി പേരാണ് ശോഭയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. കാലഘട്ടത്തിന്റെ ആവശ്യമായ ഒരു ആശയമാണെന്നും പറഞ്ഞാണ് ശോഭ വിശ്വനാഥിനെ ആരാധകര്‍ അഭിനന്ദിക്കുന്നത്.
ബിഗ് ബോസില്‍ രണ്ടാം സ്ഥാനത്തിയേക്കാവുന്ന താരം എന്ന വിലയിരുത്തുകളില്‍ ഉള്‍പ്പെട്ട മത്സരാര്‍ഥിയായിരുന്നു ശോഭ വിശ്വനാഥ്. എന്നാല്‍ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച് ഷോയില്‍ ശോഭ വിശ്വനാഥ് നാലാം സ്ഥാനത്തായിരുന്നു. റെനീഷ റെഹ്മാനായിരുന്നു രണ്ടാമത്. മൂന്നാമത് എത്തിയത് ജുനൈസായിരുന്നു.
മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ താരമായിരുന്നു ശോഭ വിശ്വനാഥ് എന്ന് എതിരാളികള്‍ക്കും സംശയമുണ്ടാകാൻ വഴിയില്ല. ഒരിക്കലും പിൻമാറാൻ തയ്യാറാകാത്ത ഒരു താരം എന്ന ഇമേജായിരുന്നു ശോഭാ വിശ്വനാഥിന് ബിഗ് ബോസില്‍ ഉണ്ടായിരുന്നത്. ഏഷ്യാനെറ്റിലെ ഒരു ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ ശോഭ വിശ്വനാഥിന് ആരാധകരെയും വിമര്‍ശകരെയും ഒരുപോലെ ലഭിക്കാൻ കാരണമായതും ഒരുപക്ഷേ ആ മനോഭാവമായിരുന്നിരിക്കാം. ബിഗ് ബോസില്‍ പ്രതീക്ഷ തെറ്റിയെങ്കിലും താരം പിന്നീട് സാരി ഡിസൈനിംഗിലും കലാപരമായ മറ്റ് പ്രവര്‍ത്തികളിലൂടെയും സജീവമായി തുടര്‍ന്നിരുന്നു.
Last Updated Mar 6, 2024, 4:27 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]