
മുംബൈ: നാല് ഗ്രേഡുകളായി തിരിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിസിസിഐ വാര്‍ഷിക കരാറില്‍ അനുവദിച്ചത്. എ+, എ, ബി, സി എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. എ+ ഉള്ളവര്‍ക്ക് ഏഴ് കോടിയാണ് പ്രതിഫലം ലഭിക്കും. എ ഗ്രേഡുകാര്‍ക്ക് അഞ്ച് കോടിയും ബി ഗ്രേഡില്‍ ഉള്‍പ്പെട്ടവര്‍ക്ക് മൂന്ന് കോടിയുമാണ് ലഭിക്കുക. സി ഗ്രേഡില്‍ ഉള്‍പ്പെട്ട താരങ്ങള്‍ക്ക് ഒരു കോടിയും പ്രതിഫലം ലഭിക്കും. ഇത് കൂടാതെ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് വേണ്ടി മാത്രം ഒരു കാറ്റഗറി കൂടിയുണ്ട്.
അഞ്ച് താരങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. റാഞ്ചിയിയില്‍ ഇന്ത്യക്കായി അരങ്ങേറിയ ആകാശ്ദീപ് സിംഗ്, ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികവ് തെളിയിച്ച യുവ താരങ്ങളായ വിജയകുമാര്‍ വൈശാഖ്, ഉമ്രാന് മാലിക്, യാഷ് ദയാല്‍, വിദ്വത്ത് കവെരപ്പ തുടങ്ങിവരെയാണ് ക്രിക്കറ്റ് ബോര്‍ഡ് പ്രത്യേകമായി പരിഗണിച്ചത്. ഇതില്‍ ഉമ്രാന് മാലിക്കും ഇന്ത്യക്ക് വേണ്ടി കളിച്ച താരമാണ്. ഇതുവഴി മികച്ചൊരു ബൗളിംഗ് യൂണിറ്റിനെ വളര്‍ത്തിയെടുക്കുകയാണ് ടീം മാനേജ്മെന്റ് ലക്ഷ്യമിടുന്നത്. വരുന്ന ട്വന്റി 20 ലോകകപ്പ് അടക്കം ലക്ഷ്യമിട്ടുള്ള ഈ തീരുമാനത്തിന് വ്യാപക പിന്തുണയും ലഭിച്ചു.
എന്നാല്‍ ഇവര്‍ക്ക് എന്ത് പ്രതിഫലം ലഭിക്കുമെന്നോ, എന്തൊക്കെ സേവനങ്ങള്‍ ലഭിക്കുമോ എന്നുള്ള കാര്യത്തില്‍ ഒരറിവും ഉണ്ടായിരുന്നില്ല. അതിനെ കുറിച്ച് വ്യക്തത വന്നിരിക്കുകയാണിപ്പോള്‍. അഞ്ച് പേസര്‍മാര്‍ക്കും ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ മുഴുവന്‍ സ്വതന്ത്ര്യവുമുണ്ടാവും. ഈ അവകാശം സാധാരണയായി കരാറുള്ള താരങ്ങള്‍ക്ക് മാത്രമാണ് നല്‍കാറ്. അവര്‍ക്ക് പരിശീലനത്തിനും പരിചരണത്തിനും വിധേയരാകാനും അക്കാദമിയിലെ മറ്റ് സൗകര്യങ്ങള്‍ ചെലവില്ലാതെ ഉപയോഗിക്കാനും കഴിയും. എന്‍സിഎയുടെ ഇന്‍ഷുറന്‍സ് എടുക്കാവുന്നതാണ്.
എന്‍സിഎ ചട്ടങ്ങള്‍ അനുസരിച്ച് കരാറില്ലാത്ത കളിക്കാര്‍ക്കും അതിന്റെ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍ അതത് സംസ്ഥാന അസോസിയേഷനുകളില്‍ നിന്നുള്ള ശുപാര്‍ശ വേണം. മാത്രമല്ല, ശുപാര്‍ശ ചെയ്യുന്ന താരങ്ങള്‍ക്കുള്ള ചെലവുകള്‍ സംസ്ഥാന അസോസിയേഷനുകള്‍ വഹിക്കേണ്ടതുണ്ട്. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് പേര്‍ക്കും മറ്റ് കേന്ദ്ര കരാറുള്ള കളിക്കാരെ പോലെ നേരിട്ട് എന്‍സിഎയിലേക്ക് പോകാം.
ഈ താരങ്ങള്‍ക്ക് എന്തെങ്കിലും പ്രിതഫലം ബിസിസിഐ പ്രഖ്യാപിച്ചിരുന്നില്ല. എന്നിരുന്നാലം ഇവര്‍ക്ക് സി ഗ്രേഡില്‍ ഉള്‍പ്പെട്ട താരങ്ങളുടേത് പോലെ ഒരു കോടി ലഭിക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്ത.
Last Updated Mar 6, 2024, 4:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]