

First Published Mar 6, 2024, 5:08 PM IST
രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിൻ്റെയും അളവ് നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമം പ്രധാന പങ്ക് വഹിക്കുന്നു. ഇൻസുലിൻ സ്പൈക്കിൻ്റെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. കാർബോ ഹൈഡ്രേറ്റ് കുറഞ്ഞ, കലോറി കുറഞ്ഞ, ഫൈബർ ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികൾ കഴിക്കേണ്ടത്.
ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് ഇനി പറയുന്നത്…
ഒന്ന്…
വിവിധ നട്സുകൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കും. ഇവയിൽ പ്രോട്ടീനും വിറ്റാമിനുകളും മറ്റ് ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്.
രണ്ട്…
സാൽമൺ ഫിഷ് പോലെയുള്ളവ കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇവ സഹായിക്കും.
മൂന്ന്…
പ്രമേഹരോഗികൾ ഇലക്കറികൾ കഴിക്കുന്നതും നല്ലതാണ്. ചീരയിൽ ഫൈബറും മറ്റ് വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ചീര കഴിക്കുന്നതും പ്രമേഹം നിയന്ത്രിക്കാൻ ഗുണം ചെയ്യും.
നാല്…
ധാന്യങ്ങളാണ് മറ്റൊരു ഭക്ഷണം. ഓട്സ്, ബ്രൗൺ റൈസ്, ഗോതമ്പ് തുടങ്ങിയ മുഴുവൻ ധാന്യങ്ങളും നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ്. അവയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഭക്ഷണത്തിൽ ധാന്യങ്ങൾ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.
അഞ്ച്…
ചെറുപയർ, ബീൻസ് എന്നിവയുൾപ്പെടെയുള്ള പയർവർഗ്ഗങ്ങൾ നാരുകൾ, പ്രോട്ടീൻ, സങ്കീർണ്ണ കാർബോഹൈഡ്രേറ്റ് എന്നിവയുടെ മികച്ച ഉറവിടങ്ങളാണ്. അവയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇവ സഹായിക്കുന്നു. പയർവർഗ്ഗങ്ങൾ പതിവായി കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
ആറ്…
ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറികളിൽ ആൻ്റിഓക്സിഡൻ്റുകൾ, നാരുകൾ, വിറ്റാമിനുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മറ്റ് പല പഴങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അവയ്ക്ക് താരതമ്യേന കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്.
ഏഴ്…
ഹെർബൽ ടീകൾ പതിവായി കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിന് സഹായിക്കുന്നു.
Last Updated Mar 6, 2024, 5:11 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]