
ധരംശാല: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരില്‍ മൂന്ന് മത്സരങ്ങളിലും അവസരം ലഭിച്ചിട്ടും മുതലാക്കാന്‍ ഇന്ത്യന്‍ താരം രജത് പടിദാറിന് സാധിച്ചിരുന്നില്ല.രണ്ട് തവണ പൂജ്യത്തിന് പുറത്തായ പടിദാറിന്റെ സ്കോര്‍കാര്‍ഡ് 32, 9, 5, 0, 17 എന്നിങ്ങനെയാണ്. വ്യക്തിപരമായ കാരണങ്ങളാല്‍ പരമ്പരയില്‍ നിന്ന് വിട്ടുനിന്ന വിരാട് കോലിക്ക് പകരമായാണ് 30 വയസുകാരനായ രജത് പടിദാര്‍ ഇംഗ്ലണ്ടിനെതിരായ സ്ക്വാഡില്‍ ഇടംപിടിച്ചത്. കെ എല്‍ രാഹുലിന് പരിക്കേറ്റതോടെ വിശാഖപട്ടണത്തെ രണ്ടാം ടെസ്റ്റില്‍ അരങ്ങേറ്റം ലഭിക്കുകയായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 99 ഇന്നിംഗ്സുകളില്‍ 12 സെഞ്ചുറികളോടെ 43.68 ശരാശരിയില്‍ 4063 റണ്‍സ് രജത് പാടിദാറിനുണ്ട്.
മോശം പ്രകടനത്തിന്റെ പേരില്‍ താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. പടിദാറിന്റെ കഴിവ് അളക്കാന്‍ ഇനിയും സമയമുണ്ടെന്നാണ് രോഹിത് പറയുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്റെ വാക്കുകള്‍… ”പടിദാര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയതാണ്. അദ്ദേഹത്തിന് കുറചത്ചുകൂടെ സമയം കിട്ടിയാല്‍ മാത്രമെ കഴിവ് അളക്കാന്‍ സാധിക്കൂ. അവന്റെ പ്രകടനം ഞാന്‍ മുമ്പും കണ്ടിടുണ്ട്. കഴിവും സാങ്കേതിക തികവുമുള്ള താരമാണ് പടിദാറ്.” നാളെ നടക്കുന്ന അഞ്ചാം ടെസ്റ്റിന് മുന്നോടിയായ നടന്ന വാര്‍ത്താസമ്മേളനത്തില്‍ രോഹിത് പറഞ്ഞു.
ധരംശാലയില്‍ നടക്കുന്ന അവസാന ടെസ്റ്റില്‍ പടിദാറിനെ മാറ്റുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. പകരം മലയാളി താരം ദേവ്ദത്ത് പടിക്കലിന് അവസരം നല്‍കിയേക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ താരം സ്ഥാനം നിലനിര്‍ത്തുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു. രോഹിത് പരസ്യ പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദേവ്ദത്ത് അരങ്ങേറുമോ എന്ന് കണ്ടറിയണം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള രജത് പാടിദാറിന് ഒരവസരം കൂടി നല്‍കാനാണ് ടീം മാനേജ്മെന്റ് ആലോചിക്കുന്നത്.
Last Updated Mar 6, 2024, 6:47 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]