
പ്രവർത്തന മികവിൻ്റെ രാഷ്ട്രീയം തിരുവനന്തപുരത്തെ മാറ്റിമറിക്കുമെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. 2014-ൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച അമ്പേ തകർന്ന സമ്പദ്വ്യവസ്ഥയെ സുസ്ഥിരവും കരുത്തുറ്റതുമായ സമ്പദ് വ്യവസ്ഥയായി മാറ്റി. പ്രധാനമന്ത്രി മോദിജിയുടെ നേതൃത്വത്തിനു കീഴിൽ ഉണ്ടായ പുരോഗതി അനുഭവിക്കാൻ സിപിഐഎമ്മിൻ്റെ സാന്നിദ്ധ്യം മൂലം കേരളത്തിന് കഴിഞ്ഞിട്ടില്ല.
Read Also :
കേരളം പിന്നാക്കം പോകാതിരിക്കാനും കേന്ദ്രസർക്കാർ പദ്ധതികളിൽ നിന്ന് എല്ലാ ആനുകൂല്യങ്ങളും ലഭിക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.സംസ്ഥാനത്തിൻ്റെ വികസനം ത്വരിതപ്പെടുത്താനും തിരുവനന്തപുരത്തെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടെക്നോളജി, ടൂറിസം, ഇലക്ട്രോണിക്സ് നിർമ്മാണ കേന്ദ്രമാക്കി മാറ്റാനും നമുക്ക് കഠിനമായി പരിശ്രമിക്കാമെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.
അടുത്ത 5 വർഷത്തിനുള്ളിൽ, തിരുവനന്തപുരത്തെ മലയാളി യുവാക്കൾ പൂർണ്ണമായും തൊഴിൽ നൈപുണ്യമുള്ളവരാകും. ഇതാണ് മോദിയുടെ ഗ്യാരൻ്റിയെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചത്
✅ നൈപുണ്യവികസന-സംരംഭക മന്ത്രാലയത്തിൽ പരിശീലനം നേടി എൻഎസ്ഡിസി ഇൻ്റർനാഷണൽ വഴി ജർമ്മനിയിൽ നിയമനം ലഭിച്ച ഉദ്യോഗാർത്ഥികൾക്ക് ലഭിച്ച തൊഴിൽ വാഗ്ദാനങ്ങൾ ഇന്ന് കൈമാറുകയുണ്ടായി.
✅ കഴിഞ്ഞ 10 വർഷത്തിനിടയിൽ 6.3 കോടി ജനങ്ങൾ വിവിധ സർക്കാർ പദ്ധതികൾക്കു കീഴിൽ തൊഴിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ഇത് ഇന്ത്യയുടെ സുപ്രധാനവും നിർണായകവുമായ ഒരു മാറ്റമാണ്.
✅ ഇന്നത്തെ മത്സരാധിഷ്ഠിത തൊഴിൽ രംഗത്ത് പ്രതിഭയുള്ള നാടുകളിലേക്കാണ് നിക്ഷേപങ്ങൾ ആകർഷിക്കപ്പെടുന്നത്. നൈപുണ്യമെന്നത് അഭിവൃദ്ധിയിലേക്കുള്ള പാസ്പോർട്ടായും മാറിയിരിക്കുന്നു.
✅ വരും വർഷങ്ങളിൽ, കേരളത്തിലെ 4 ലക്ഷത്തോളം യുവജനങ്ങൾ പിഎംകെവിവൈ 4.0 പദ്ധതിക്ക് കീഴിൽ വിവിധ തൊഴിലുകളിൽ പരിശീലനം നേടും. ഭാവിയിലെ വ്യവസായങ്ങൾക്ക് വേണ്ട വൈദഗ്ദ്ധ്യം നേടിയവരുടെ അവസരങ്ങൾ കൂടുതൽ വിപുലവുമാകും.
✅ സൈബർ സെക്യൂരിറ്റി, നിർമ്മിത ബുദ്ധി, സെമികണ്ടക്ടർ , ഇലക്ട്രോണിക്സ് ഡിസൈൻ തുടങ്ങിയ മേഖലകളിൽ യുവാക്കളായ മലയാളികൾ ഏറെ കഴിവാണ് പ്രകടിപ്പിക്കുന്നത്. അതിനാൽത്തന്നെ ഈ രംഗത്തെ പ്രമുഖ കമ്പനികൾ തിരുവനന്തപുരത്ത് എത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.
Story Highlights: Rajeev Chandrasekhar About Trivandrum Loksabha Election 2024
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]