
റിയാദ്: കിഴക്കൻ പ്രവിശ്യയിലെ വ്യവസായ പ്രമുഖനും കോഴിക്കോട് പുല്ലാളൂർ സ്വദേശിയുമായ ഉസ്മാൻ ചൊവ്വഞ്ചേരി (56) അൽഖോബാറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് അൽഖോബാർ അൽമന ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് മൂന്നരയോടെ മരണം സംഭവിക്കുകയായിരുന്നു.
സംഭവമറിഞ്ഞ ഉടൻ ഖത്തറിലുള്ള മകൻ ഫാരിസ് സൗദിയിലേക്ക് തിരിച്ചിട്ടുണ്ട്. കബയാൻ അലി & ഹിലാൽ സൂപ്പർമാർക്കറ്റ് ഉടമയായിരുന്നു. മൂന്നര പതിറ്റാണ്ടിലേറെയായി പ്രവാസിയായിരുന്നു ഉസ്മാൻ. സൗദിയിലെ പ്രശസ്ത സ്ഥാപനമായ സീമാർട്ട് സഹോദര സ്ഥാപനമാണ്. മരണാന്തര നിയമ നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു. സഹോദരങ്ങൾ: കാദർ (സീമാർട്ട്), അസീസ് എന്നിവർ സഹോദരങ്ങളാണ്. സെറീനയാണ് ഭാര്യ.
Read Also –
കെട്ടിടത്തിന്റെ 20-ാം നിലയിലെ ജനലില്‍ നിന്ന് വീണ് അഞ്ചു വയസ്സുള്ള പ്രവാസി ബാലന് മരിച്ചു
ഷാര്‍ജ: യുഎഇയില്‍ അഞ്ചു വയസ്സുകാരന് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. ഷാര്‍ജയില്‍ കെട്ടിടത്തിന്റെ 20-ാം നിലയില്‍ നിന്ന് വീണാണ് നേപ്പാള്‍ സ്വദേശിയായ ബാലന് മരിച്ചത്.
ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ മൂന്നു മണിയോടെയാണ് സംഭവം ഉണ്ടായത്. ഷാര്‍ജയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ നിന്ന് വീണാണ് കുട്ടി മരിച്ചത്. സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചു. എമിറേറ്റിലെ ബു ദാനിഗ് ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ഒരു ടവറിലെ അപ്പാര്‍ട്ട്മെന്റിന്റെ ജനാലയില്‍ നിന്നാണ് കുട്ടി താഴേക്ക് വീണത്. ജനാലയ്ക്ക് സമീപം വെച്ചിരുന്ന കസേരയില്‍ കുട്ടി കയറിയതാണെന്നാണ് കരുതുന്നത്. വിവരം അറിഞ്ഞ ഉടന്‍ അല്‍ ഗര്‍ബ് പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘവും ഫോറന്‍സിക് വിദഗ്ധരും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിരുന്നു. കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.
മൃതദേഹം അല്‍ ഖാസിമി ആശുപത്രിയിലും പിന്നീട് ഫോറന്‍സിക് ലബോറട്ടറിയിലും എത്തിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മാതാപിതാക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു. മുതിർന്നവരുടെ അശ്രദ്ധയാണ് സംഭവത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. മാതാപിതാക്കളെ പിന്നീട് ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കുട്ടികള്‍ എപ്പോഴും സുരക്ഷിതരാണെന്ന് ഉറപ്പാക്കണമെന്നും രക്ഷിതാക്കളുടെ മേല്‍നോട്ടത്തിലാവണം കുട്ടികളെന്നും പൊലീസ് ഓര്‍മ്മപ്പെടുത്തി. ചലിക്കുന്ന വസ്തുക്കള്‍ ഒരിക്കലും ജനലുകള്‍ക്കോ ബാല്‍ക്കണികള്‍ക്കോ സമീപം വെക്കരുതെന്നും ബാല്‍ക്കണിയിലേക്കുള്ള കുട്ടികളുടെ പ്രവേശനം സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. മുതിർന്നവരുടെ അവഗണനയാണ് സംഭവത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു.
Last Updated Mar 6, 2024, 6:07 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]