
ചെന്നൈ: തമിഴ്നാട്ടില്‍ ഇതുവരെ ഒരു മലയാള ചിത്രത്തിനും ലഭിക്കാത്ത സ്വീകാര്യതയാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിന് ലഭിക്കുന്നത്. കമല്ഹാസന് അഭിനയിച്ച് 1991 ല്‍ പുറത്തുവന്ന ഗുണ എന്ന ചിത്രത്തിന്റെ റഫറന്‍സുകളാണ് തമിഴ്നാട്ടില്‍ ചിത്രം കയറി ഹിറ്റടിച്ചതിന് കാരണം എന്ന് വിലയിരുത്താം. കമല്‍ഹാസനുമായി മഞ്ഞുമ്മല്‍ ബോയ്സ് ടീം നടത്തിയ കൂടികാഴ്ചയും തമിഴ് യൂട്യൂബ് ചാനലുകള്‍ അടക്കം ചിത്രത്തിന് നല്കുന്ന പ്രമോഷനും ചിത്രത്തെ മികച്ച രീതിയില്‍ തുണയ്ക്കുന്നുണ്ട്.
ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ലാല്‍ സലാം എന്ന രജനികാന്ത് ചിത്രത്തിന്റെ തമിഴ്നാട് കളക്ഷന്‍ മലയാളപടമായ മഞ്ഞുമ്മല്‍ ബോയ്സ് കടന്നിരിക്കുകയാണ്. ലാല്‍ സലാം 90 കോടി മുടക്കിയാണ് ഐശ്വര്യ രജനികാന്ത് ഒരുക്കിയത്. രജനികാന്തിന്റെ ക്യാമിയോ റോള്‍ വച്ചായിരുന്നു ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ്. രണ്ട് ആഴ്ചയാണ് ചിത്രം ഒടിയിരുന്നത്. ചിത്രം ആകെ ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്നും നേടിയത് 18 കോടിയും. അതില്‍ 16 കോടിക്ക് അടുത്ത് തമിഴ് നാട്ടില്‍ നിന്നായിരുന്നു.
ഇത് തമിഴ്നാട്ടില്‍ വൈഡ് റിലീസായി മൂന്നാം ദിനത്തില്‍ തന്നെ മഞ്ഞുമ്മല്‍ ബോയ്സ് കടന്നു. ഇപ്പോള്‍ 21 കോടിയിലേറെയാണ് തമിഴ്നാട്ടിലെ മഞ്ഞുമ്മല്‍ ബോയ്സ് കളക്ഷന്‍. അതായത് ഒരു മലയാള ചിത്രം തമിഴ്നാട്ടില്‍ പോയി രജനിചിത്രത്തിന്റെ തമിഴ്നാട് കളക്ഷന്‍ മറികടന്നു എന്ന പ്രത്യേകതയാണ് തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത്.
അതേ സമയം തമിഴിലെ 2024ലെ മൂന്നാമത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി മഞ്ഞുമ്മല്‍ മാറിക്കഴിഞ്ഞു. പൊങ്കലിന് റിലീസായ അയലനാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് ക്യാപ്റ്റന്‍ മില്ലറാണ്. അത് കഴിഞ്ഞ് മഞ്ഞുമ്മല്‍ ബോയ്സാണ്. എന്തായാലും വീക്ക് ഡേയ്സില്‍ പോലും 4 കോടിക്ക് മുകളില്‍ കളക്ഷനുമായി മഞ്ഞുമ്മല്‍ പ്രദര്‍ശനം തുടരുകയാണ്.
Last Updated Mar 6, 2024, 3:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]