
കേന്ദ്രസർക്കാരിന്റെ ഭാരത് അരിക്ക് ബദലായി സംസ്ഥാന സർക്കാരിന്റെ ശബരി കെ റൈസ് പ്രഖ്യാപനം ഉടൻ. സപ്ലൈകോ പർച്ചെയ്സ് ഓഡർ നൽകി. ജയ, കുറുവ, മട്ട അരി സപ്ലൈകോ വഴി വിതരണം ചെയ്യും. 40 രൂപ നിരക്കിൽ വാങ്ങി സബ്സിഡിയോടെയാണ് വിൽപന.
ഒരു കാർഡിന് ലഭിക്കുക 5 കിലോ അരിയാണ്. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ (എഫ്സിഐ) നിന്ന് ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം വഴി വില കുറച്ചു ലഭിക്കുന്ന അരിയാണ് കേന്ദ്ര സർക്കാരിന്റെ ഏജൻസികളും കേന്ദ്ര സഹകരണ സംഘങ്ങളും വഴി കിലോയ്ക്ക് ‘ഭാരത് അരി’ ആയി നൽകുന്നത്.ഇതിന് റേഷൻ കാർഡ് ആവശ്യമില്ല.
Read Also :
രണ്ടു വർഷം മുൻപു വരെ ഇതേ അരി സപ്ലൈകോയ്ക്കു വില കുറച്ചു ലഭിച്ചിരുന്നു. അതേസമയം ശബരി കെ റൈസ് –ജയ (29 രൂപ), കുറുവ (30), മട്ട (30) എന്നിങ്ങനെയാണു വില. ഒരു റേഷൻ കാർഡിന് ഇതിൽ ഏതെങ്കിലും ഒരു ഇനം അരി പ്രതിമാസം 5 കിലോഗ്രാം നൽകാനാണു നിർദേശം. ഈ മാസം ലഭിച്ച ജയ, കറുവ, മട്ട എന്നിവയുടെ 50 കിലോഗ്രാം അരി ചാക്കുകൾ കെ റൈസായി മാറ്റാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കെ റൈസിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിനു ശേഷം വിൽപന ആരംഭിക്കും.ഇതിനായി തെലങ്കാനയില്‍ നിന്ന് പ്രത്യേകം അരി എത്തിക്കും. കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ ശേഖരത്തിലുള്ള അരിയും ഉപയോഗിക്കും. ഭാരത് അരിക്ക് സമാനമായി പ്രത്യേകം രൂപകല്പന ചെയ്ത സഞ്ചിയിലായിരിക്കും അരി വിതരണം ചെയ്യുക. എന്നാല്‍ മുഖ്യമന്ത്രിയുടെ ചിത്രം സഞ്ചിയില്‍ ഉണ്ടാവില്ല.
ഭാരത് അരിയുടെ വിലയായ 29 രൂപയേക്കാള്‍ കുറഞ്ഞ വിലയിലായിരിക്കും അരി വിതരണം ചെയ്യുക. ഇന്ന് (മാര്‍ച്ച് 6) ചേരുന്ന മന്ത്രിസഭ യോഗത്തില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കും. നിലവില്‍ സപ്ലൈകോയുടെ കീഴില്‍ ജയ അരി കിലോഗ്രാമിന് 29 രൂപ, കുറുവ, മട്ട അരിക്ക് 30 രൂപ എന്നീ നിരക്കിലാണ് സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്.
Story Highlights: Distribution of Sabari K Rice from Today
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]