
ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ആദ്യ പത്തിലെത്തി ഇന്ത്യന്‍ യുവതാരം യശസ്വി ജയ്സ്വാള്‍. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ജയ്സ്വാള്‍ പത്താം സ്ഥാനത്തെത്തി. എട്ടാമതുള്ള വിരാട് കോലി മാത്രമാണ് ജയ്സ്വാൡന് മുന്നിലുളള ഏക ഇന്ത്യന്‍ താരം. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 11-ാം സ്ഥാനത്തുണ്ട്. റിഷഭ് പന്താണ് (14) ആദ്യ ഇരുപതിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. അതേസമയം, ഓസ്ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും നിരാശപ്പെടുത്തിയെങ്കിലും ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ് ഒന്നാമത് തുടരുന്നു.
ഓസ്ട്രേലിയന്‍ താരം സ്റ്റീവന്‍ സ്മിത്ത് മൂന്നാം സ്ഥാനത്തേക്ക് വീണു. ഇന്ത്യക്കെതിരെ നാലാം ടെസ്റ്റില്‍ സെഞ്ചുറി നേടിയ ജോ റൂട്ടാണ് രണ്ടാമത്. നാല് മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. ഡാരില്‍ മിച്ചല്‍ (ന്യൂസിലന്‍ഡ്), ബാബര്‍ അസം (പാകിസ്ഥാന്), ഉസ്മാന് ഖവാജ (ഓസ്ട്രേലിയ), ദിമുത് കരുണാരത്നെ (ശ്രീലങ്ക) എന്നിവരാണ് യഥാക്രമം ഏഴുവരെയുള്ള സ്ഥാനങ്ങളില്‍. കൊലിക്ക് പിറകില്‍ ഒമ്പതാമനായി ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്. അതേസമയം, ഓസ്ട്രേലിയന്‍ താരം കാമറൂണ്‍ ഗ്രീന്‍. 22 സ്ഥാനം മെച്ചപ്പെടുത്തി 23-ാം സ്ഥാനത്തെത്തി. കിവീസിനെതിരെ നേടിയ സെഞ്ചുറിയാണ് ഗ്രീനിനെ സഹായിച്ചത്.
ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്ര ഒന്നാമത് തുടരുന്നു. ആര് അശ്വിനും കഗിസോ റബാദയും തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ജോഷ് ഹേസല്‍വുഡ് നാലാമതെത്തി. ഓസ്ട്രേലിയയുടെ സഹതാരം പാറ്റ് കമ്മിന് അഞ്ചാം സ്ഥാനത്തേക്ക് വീണു. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഓസീസിന്റെ തന്റെ നതാന്‍ ലിയോണ്‍ ആറാമതെത്തി. ഒരു സ്ഥാനം നഷ്ടമായ രവീന്ദ്ര ജഡേജ ഏഴാമതാണ്. പ്രഭാത് ജയസൂര്യ (ശ്രീലങ്ക), ജെയിംസ് ആന്ഡേഴ്സണ് (ഇംഗ്ലണ്ട്), കെയ്ല്‍ ജെയ്മിസണ്‍ (ന്യൂസിലന്‍ഡ്) എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ രവീന്ദ്ര ജഡേജ ഒന്നമാമത് തുടരുന്നു. എട്ട് വരെയുള്ള സ്ഥാനങ്ങളില്‍ മാറ്റമൊന്നുമില്ല. അശ്വന് രണ്ടാമതും അക്സര്‍ പട്ടേല്‍ അഞ്ചാം സ്ഥാനത്തുമുണ്ട്.
Last Updated Mar 6, 2024, 3:07 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]