കോഴിക്കോട്: ലഹരി പാക്ക് ചെയ്യുന്നതിനിടെ 26 ഗ്രാം എംഡിഎംഎയുമായി നാലു യുവാക്കള്‍ പിടിയിലായി. മയക്കുമുരുന്ന് കേസ് ഉള്‍പ്പടെ അഞ്ചോളം കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിഞ്ഞിട്ടുള്ള കോഴിക്കോട് ഭട്ട്റോഡ് സ്വദേശി റോബര്‍ട്ട് ജെയിംസ്, പയ്യാനക്കല്‍ സ്വദേശി ഫിനാന് നാസിം, നടുവണ്ണൂര്‍ സ്വദേശി മുഹമ്മദ് റിസ്വാന്, കല്ലായി സ്വദേശി ശഹറീസ് എന്നിവരാണ് പിടിയിലായത്.
ഡാന്‍സാഫ് സംഘവും നടക്കാവ് പൊലീസും ചേര്‍ന്ന് നടക്കാവിലെ സ്വകാര്യ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പോലീസ് എത്തുമ്പോള്‍ ഇവര്‍ ലഹരി വസ്തുക്കള്‍ പായ്ക്കറ്റുകളില്‍ നിറയ്ക്കുകയായിരുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ലഹരിവില്പന നടത്തുന്നവരാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം നഗരത്തില്‍ വിതരണത്തിനായി എത്തിച്ച 42 കിലോ കഞ്ചാവുമായി യുവാവ് പോലീസിന്റെ പിടിയിലായിരുന്നു. ഓമശ്ശേരി സ്വദേശി പുറയില്‍ ജംഷീര്‍ (33) ആണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്.
ഇന്നലെ രാത്രി മുണ്ടിക്കല്‍താഴം പട്ടാളമുക്ക് പരിസരത്ത് വെച്ചായിരുന്നു അറസ്റ്റ്. നേരത്തെ നാല് കിലോ കഞ്ചാവ് പിടികൂടിയ കേസിലും ഇയാള്‍ അറസ്റ്റിലായിരുന്നു.
ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും കഞ്ചാവുമായി പിടിയിലായത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

