കാക്കനാട്: കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച, അനുരാധ മോഹന്റെ ആദ്യ കവിതാസമാഹാരമായ മഴപ്പന്തൽ റെക്കാ ക്ലബ്ബ്, കാക്കനാട് വെച്ച് യുവ സാഹിത്യകാരിയായ നിമ്നാ വിജയ് പ്രകാശനം ചെയ്തു . കഥാകൃത്ത് എം.
പ്രമോദ് പുസ്തകം ഏറ്റുവാങ്ങി. കവി അരുൺ ഗാന്ധിഗ്രാം പുസ്തക പരിചയം നിർവഹിച്ചു.
ചടങ്ങിൽ സാഹിത്യകാരന്മാരായ, ബിനോയ് പുലാക്കോട്, ഗോകുൽ ജയരാജൻ, അലോഷി, റിട്ടയർഡ് അസിസ്റ്റന്റ് കമ്മീഷണറും അഭിഭാഷകനുമായ ജയകുമാർ സി, മാധ്യമപ്രവർത്തകൻ വിപിൻ പാണപ്പുഴ എന്നിവർ പങ്കെടുത്തു. കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച ‘മഴപ്പന്തൽ’ സാഹിത്യപ്രേമികൾക്ക് പുതുമയുള്ള ഒരു വായനാനുഭവം സമ്മാനിക്കുന്ന കവിതാസമാഹാരമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

