തിരുവനന്തപുരം: മുൻതാരം എസ് ശ്രീശാന്തിനെതിരെ രൂക്ഷ വിമർശനവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ(കെസിഎ). ശ്രീശാന്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് സഞ്ജു സാംസണെ പിന്തുണച്ചതിനല്ലെന്നും കെസിഎ വ്യക്തമാക്കി. എന്നാൽ, കേരള താരങ്ങളെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ ഇടംപിടിക്കാതിരിക്കാതിരുന്നതിന് കേരള ക്രിക്കറ്റ് അസോസിയേഷനും പങ്കുണ്ടെന്ന എസ് ശ്രീശാന്തിന്റെ വിമർശനത്തിന് പിന്നാലെയാണ് കെസിഎ മുൻതാരത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഇതിന് പിന്നാലെയാണ് സഞ്ജുവിനെ പിന്തുണച്ചതുകൊണ്ടല്ല ശ്രീശാന്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതെന്ന് കെസിഎ വ്യക്തമാക്കിയത്.
പഞ്ചായത്ത് കളിക്കളം പദ്ധതിയ്ക്ക് 18 കോടി, സംസ്ഥാന ബജറ്റില്‍ കായികമേഖലയ്ക്ക് 200 കോടി
അസോസിയേഷനെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയതിനാണ് നോട്ടീസ് നൽകിയതെന്നും കെസിഎ വിശദീകരണം. ഇതോടൊപ്പം ശ്രീശാന്തിനെതിരെ കടന്നാക്രമിക്കാനും കെസിഎ മറന്നില്ല. ഏറെ വിവാദമായ വാതുവയ്പ് കേസിൽ ശ്രീശാന്ത് കുറ്റ വിമുക്തനായിട്ടില്ല. എന്നിട്ടും രഞ്ജി ട്രോഫിയിൽ കളിക്കാൻ അവസരം നൽകി. ശ്രീശാന്തിന് കേരള ക്രിക്കറ്റിനെക്കുറിച്ച് അറിയില്ല. സഞ്ജുവിന് ശേഷം കേരളത്തിൽ നിന്ന് ആര് ഇന്ത്യൻ ടീമിലെത്തി എന്ന ചോദ്യം അപഹാസ്യമാണ്. കെസിഎയിലെ താരങ്ങളുടെ സംരക്ഷണം ശ്രീശാന്ത് ഏറെടുക്കേണ്ട. കെസിഎയ്ക്കെതിരെ അപകീർത്തികരമായി ആര് പറഞ്ഞാലും മുഖംനോക്കാതെ നടപടിയെന്നും കെസിഎ.
എന്നാൽ താൻ കേരള ക്രിക്കറ്റിനെ സ്നേഹിക്കുന്നുവെന്നും കേരളത്തിൽ നിന്നുള്ളതാരങ്ങളെ പിന്തുണയ്ക്കുന്നത് തുടമെന്നും ആയിരുന്നു ശ്രീശാന്തിന്റെ മറുപടി. ഇന്ത്യൻ ടീമിൽകളിക്കാം എന്ന് സ്വപ്നം കാണുന്നവരെ നമുക്ക് ആവശ്യമുണ്ട്. അതിന് തുരങ്കം വയ്ക്കുന്നവരെ പിന്തുണയ്ക്കാനാവില്ല. തനിക്കെതിരെ അപകീർത്തികരമായ വാർത്താകുറിപ്പ് ഇറക്കിയവർ വൈകാതെ ഉത്തരം നൽകേണ്ടിവരും. ഇതിന് ഏറെ കാത്തിരിക്കേണ്ടിവരില്ല. കെസിഎയുടെ നോട്ടീസിന് തന്റെ അഭിഭാഷകർ മറുപടി നൽകുമെന്നും ശ്രീശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]