
.news-body p a {width: auto;float: none;}
തിരുവനന്തപുരം: ശബരിമല മാസ്റ്റർ പ്ളാനിന് ഉൾപ്പടെ വിവിധ പദ്ധതികൾക്കായി ആരാധനാലയങ്ങൾക്ക് പ്രത്യേക തുക പ്രഖ്യാപിച്ച് ബഡ്ജറ്റ്. ശബരിമല മാസ്റ്റർ പ്ളാനിനായി 1033.62 കോടി രൂപ ബഡ്ജറ്റിൽ മാറ്റിവച്ചിട്ടുണ്ട്. ഇതിൽ സന്നിധാനത്തിന്റെ വികസനത്തിനായി 778.17 കോടിയും പമ്പ മണപ്പുറത്തിന് വേണ്ടി 207.48 കോടിയും, പമ്പ മുതൽ സന്നിധാനം വരെയുള്ള നടപ്പാത വികസനത്തിന് 47.97 കോടിയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
കൂടാതെ, കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തോട് ചേർന്ന് പിൽഗ്രിം ഹൗസും അമിനിറ്റി സെന്ററും നിർമ്മിക്കാൻ അഞ്ച് കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തി. ആറന്മുള വള്ളം കളിയുടെ പ്രധാന പവലിയൻ നിർമ്മാണത്തിന് രണ്ട് കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പമ്പാ തീരത്ത് നടക്കുന്ന മാരാമൺ കൺവെൻഷനുമായി ആറന്മുള വള്ളം കളിയേയും ഇതര തീർത്ഥാടന കേന്ദ്രങ്ങളേയും ബന്ധപ്പെടുത്തി തീർത്ഥാടന ടൂറിസം സൗകര്യങ്ങൾ കോഴഞ്ചേരിയിൽ വികസിപ്പിക്കുന്നതിന് മൂന്ന് കോടി രൂപയും അനുവദിച്ചു.