
.news-body p a {width: auto;float: none;}
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മനസും ഹൃദയവും തകർക്കുന്ന പ്രസ്താവനകളാണ് മുൻ എംഎൽഎ പി സി ജോർജ് നടത്തിയതെന്ന് നടനും സംവിധായകനുമായ ആലപ്പി അഷ്റഫ്. സ്വന്തം വാക്കുകൾ കൊണ്ട് മറ്റുളളവരെ കുത്തിനോവിച്ച പി സി ജോർജിന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണെന്നും അഷ്റഫ് വ്യക്തമാക്കി. മലയാളികൾ ഏറെ ബഹുമാനത്തോടെ കാണുന്ന കെ ആർ ഗൗരിയമ്മയെ വരെ അപമാനിച്ച നിഷേധിയാണ് പി സി ജോർജെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആലപ്പി അഷ്റഫ് വിമർശനങ്ങൾ നടത്തിയത്.
‘പി സി ജോർജിന്റെ ജീവിതത്തിൽ നിന്നും രാഷ്ട്രീയക്കാർക്കും സിനിമാക്കാർക്കും പുതുതലമുറയിൽ ഉളളവർക്കും ഒരുപാട് പഠിക്കാനുണ്ട്. അദ്ദേഹത്തിന്റെ ജീവിതം ഒരു പാഠപുസ്തകമാണ്. കേരളത്തിലെ രണ്ട് രാഷ്ട്രീയ പ്രബല ശക്തികളാണ് എൽഡിഎഫും യുഡിഎഫും. ഈ രണ്ട് പാർട്ടികളെയും അതിശയിപ്പിച്ച് വിജയിച്ച് വന്ന ഒരു നേതാവാണ് പി സി ജോർജ്. ഒരു രാഷ്ട്രീയ പിന്തുണയുമില്ലാതെ ജയിക്കുകയെന്നത് വലിയ കാര്യമാണ്. അന്നൊക്ക ജാതിമത വ്യത്യാസമില്ലാതെ എല്ലാവർക്കും പ്രിയപ്പെട്ട നേതാവായിരുന്നു പി സി ജോർജ്.
അദ്ദേഹത്തിന്റെ വാക്കുകൾക്കും തീരുമാനങ്ങൾക്കും വില കൽപ്പിക്കുന്ന ജനങ്ങൾ ഉണ്ടായിരുന്നു. ആ സമയത്ത് അതിവിശാലമായി ഒരു രാഷ്ട്രീയ ഭാവി അദ്ദേഹത്തിന്റെ മുൻപിൽ ഉണ്ടായിരുന്നു. ഈ ഇഷ്ടങ്ങൾ സ്വീകരിച്ച് നേർ വഴിയിലൂടെ പോയിരുന്നുവെങ്കിൽ അദ്ദേഹത്തിന് മറ്റൊരു കേജ്രിവാളാകാമായിരുന്നു. അസഹിഷ്ണുതയും നാവുപിഴവും മൂലം തന്റെ കൈയിൽ കിട്ടിയ രാഷ്ട്രീയ ജീവിതം കുരങ്ങന്റെ കൈയിൽ കിട്ടിയ പൂമാലയാക്കി പി സി ജോർജ് മാറ്റി. അദ്ദേഹം കെ ആർ ഗൗരിയമ്മയെ രൂക്ഷമായി വിമർശിച്ചത് എല്ലാവരും ശ്രദ്ധിച്ചിരുന്നു.
തന്നെ കാണാൻ ഒരു സ്ത്രീ കുഞ്ഞുമായി വന്നെന്നും, കുഞ്ഞ് പി സി ജോർജിന്റേതുമാണെന്ന് സ്ത്രീ പറഞ്ഞതായി ഗൗരിയമ്മ പറഞ്ഞിട്ടുണ്ട്. ഗൗരിയമ്മയ്ക്ക് കളളം പറയേണ്ട ആവശ്യമില്ല. ഇതിനു മറുപടിയായി പി സി ജോർജ് പറഞ്ഞത്, ഗൗരിയമ്മയ്ക്ക് മുഴുഭ്രാന്താണെന്നാണ്. കൈക്കുഞ്ഞുമായി വന്ന ആ സ്ത്രീയുടെ കണ്ണീരിന്റെ ഫലമാണ് പി സി ജോർജ് ഇന്ന് അനുഭവിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ അതിജീവിതയെ നിരന്തരം ചാനൽ ചർച്ചകളിലൂടെ അദ്ദേഹം അപമാനിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തന്നെ ജയിപ്പിച്ചുവിട്ട ജനങ്ങൾക്കെതിരെ പ്രവർത്തിച്ച ഒരേയൊരു എംഎൽഎയാണ് പി സി ജോർജ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ തളർത്തുന്ന പ്രസ്താവനകൾ അയാൾ നടത്തിയിട്ടുണ്ട്. സോളാർ കേസുമായി ബന്ധപ്പെട്ട് സരിത എസ് നായർ, ഉമ്മൻചാണ്ടിയുടെ മുറിയിൽ നിന്ന് ഇറങ്ങിവരുന്നത് കണ്ടെന്നും അതിനുപിന്നാലെ ഉമ്മൻചാണ്ടി ലുങ്കി ഉടുത്ത് പുറത്തേക്ക് വന്നെന്ന് പി സി ജോർജ് വാദിച്ചു. അതോടെ ഉമ്മൻചാണ്ടിയുടെ മാനവും ഹൃദയവും തകർത്തു. അടുത്ത തിരഞ്ഞെടുപ്പിൽ പി സി ജോർജ് പരാജയപ്പെട്ടു. പിന്നെ അദ്ദേഹം ദേഷ്യം കാണിച്ചത് മറ്റൊരു സമൂഹത്തിനോടായിരുന്നു.
പിന്നീട് അങ്ങോട്ട് അദ്ദേഹം നടത്തിയത് വർഗീയ വിഷം തുപ്പുന്ന പ്രസ്താവനകളാണ് നടത്തിയത്. യൂസഫലിയുടെ ലുലു മാളിൽ ആരും കയറരുത് എന്ന് പി സി ജോർജ് പറഞ്ഞ് പരത്തി. അതോടെ പ്രശ്നം ഗുരുതരമായി. മുസ്ലീങ്ങൾ നടത്തുന്ന ഹോട്ടലിൽ ആരും ഭക്ഷണം കഴിക്കാൻ കയറരുതെന്നും അവിടെ ജനനനിയന്ത്രണത്തിനായുളള മരുന്ന് ഭക്ഷണത്തിനോടൊപ്പം നൽകുന്നുവെന്ന് വ്യാജപ്രചാരണം നടത്തി. ഇതിനെതിരെ പി സി ജോർജിന് രൂക്ഷവിമർശനമാണ് ഉണ്ടായത്’- അഷ്റഫ് പങ്കുവച്ചു.