
.news-body p a {width: auto;float: none;}
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ വീണ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. രജസ്ഥാനിൽ നിന്നെത്തിയ യാത്രികരായ ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ആഭ്യന്തര ടെർമിനലിന് സമീപമായിരുന്നു അപകടം. അറ്റക്കുറ്റ പണികൾക്കായി മാലിന്യക്കുഴി തുറന്നുവച്ച നിലയിലായിരുന്നു. ഓടിക്കളിക്കുന്നതിനിടെ കുട്ടി കുഴിയിലേക്ക് വീണതെന്നാണ് മനസിലാകുന്നത്. പുറത്തെടുത്ത കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]