![](https://newskerala.net/wp-content/uploads/2025/02/cyber-fraud.1.3128142.jpg)
തിരുവനന്തപുരം: സൈബർ അധിക്ഷേപവും വ്യാജവാർത്തയും തടയാൻ സൈബർ വിംഗ് ശക്തമാക്കുമെന്നും ഇതിനായി ബഡ്ജറ്റിൽ രണ്ട് കോടി രൂപ വകയിരുത്തിയതായും മന്ത്രി കെഎൻ ബാലഗോപാൽ.
സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ടവർക്കെതിരെ വലിയ സൈബർ അധിക്ഷേപങ്ങൾ നടക്കുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾക്കെതിരെ. തെറ്റായ ചിത്രങ്ങളും വാർത്തകളും വീഡിയോകളും പ്രചരിക്കുന്ന സൈബർ കുറ്റവാളികൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനായുള്ള സൈബർ വിംഗ് ശക്തമാക്കും. പിആർഡി, പൊലീസ് വകുപ്പുകളെ ഉൾപ്പെടുത്തി വിംഗ് കാര്യക്ഷമമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി രണ്ട് കോടി രൂപ അനുവദിച്ചു.
സംസ്ഥാനത്ത് സാമ്പത്തിക തട്ടിപ്പുകളും നിക്ഷേപ തട്ടിപ്പുകളും വർദ്ധിക്കുന്നു. സാമ്പത്തിക മാനേജ്മെന്റിന്റെ കുഴപ്പങ്ങൾ മൂലം നിരവധി കുടുംബങ്ങൾ കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും പോകുന്ന സാഹചര്യവുമുണ്ട്. ശരിയായ സാമ്പത്തിക സാക്ഷരത ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. വിവിധ ഏജൻസികളുമായും സംഘടനകളുമായും ചേർന്ന് ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]