![](https://newskerala.net/wp-content/uploads/2025/02/ev-price.1.3128122.jpg)
തിരുവനന്തപുരം: സ്വകാര്യ ആവശ്യങ്ങൾക്കുള്ള നാല്ചക്ര ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി വർദ്ധനവ് പ്രഖ്യാപിച്ച് സർക്കാർ. നിലവിൽ നാല് ചക്ര ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുമ്പോൾ 15 വർഷത്തേക്ക് വാങ്ങുന്നത് 15 ശതമാനം നികുതി ആണ് . ഇത് 15 ലക്ഷം രൂപയുടെ മുകളിൽ വിലയുള്ള നാല് ചക്രവാഹനങ്ങൾക്ക് വിലയുടെ എട്ട് ശതമാനം നികുതി വർദ്ധിക്കും. 20 ലക്ഷത്തിന് മുകളിലുള്ളവയുടെ വിലയുടെ 10 ശതമാനവും ബാറ്ററി വാടകയ്ക്ക് ലഭ്യമാക്കുന്ന വാഹനങ്ങൾക്ക് വാഹനവിലയുടെ 10 ശതമാനവും നികുതി ഈടാക്കുമെന്ന് ബഡ്ജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചു. ഈ നികുതി വർദ്ധനവിലൂടെ 30 കോടി രൂപയുടെ അധികവരുമാനം സർക്കാർ പ്രതീക്ഷിക്കുന്നതായി ധനമന്ത്രി അറിയിച്ചു.
ഇതോടെ കേന്ദ്ര ബഡ്ജറ്റിൽ ഇലക്ട്രിക് വാഹനങ്ങളുടെ പ്രധാന ധാതുക്കളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി നീക്കിയ പ്രഖ്യാപനത്തിന്റെ ഫലം പൂർണമായും കേരളത്തിലെ ജനങ്ങൾക്ക് ലഭിക്കാതെ വരും. 2030ഓടെ ആകെ വാഹന വിൽപനയുടെ 30 ശതമാനം ഇവിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ഈ പ്രഖ്യാപനം നടത്തിയത്. ആഭ്യന്തര ഉൽപാദനം ശക്തിപ്പെടുത്താനായി കൊബാൾട്ട് പൗഡർ, ലിഥിയം- അയൺ ബാറ്ററി മാലിന്യങ്ങൾ, ലെഡ്, സിങ്ക്, 12 നിർണായകമായ മറ്റ് ധാതുക്കൾ ഇവയുടെ കസ്റ്റംസ് ഡ്യൂട്ടി പൂർണ നികുതിയിളവുമാണ് പ്രഖ്യാപിച്ചത്. ഇതോടെ ഇലക്ട്രിക് വാഹന വിലക്കുറവിന് സാദ്ധ്യത വർദ്ധിച്ചിരുന്നു.
15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങൾക്ക് തുടരുപയോഗത്തിന് 50 ശതമാനം അധികനികുതിയും ഏർപ്പെടുത്തി. ഇതിലൂടെ 30 കോടി അധിക വരുമാനം പ്രതീക്ഷിക്കുന്നു. കോൺട്രാക്ട് ക്യാരേജ് വാഹനങ്ങളുടെയും ത്രൈമാസ നികുതിയിൽ മാറ്റം വരുത്തി. പുഷ്ബാക്ക് സീറ്റുകളുള്ള കോൺട്രാക്ട് ക്യാരേജ് വാഹനങ്ങളുടെ ത്രൈമാസ നികുതി കുറച്ചു. വാഹനങ്ങളുടെ സീറ്റുകളുടെ എണ്ണം ആറ് മുതൽ 12 വരെയാണെങ്കിൽ നിലവിൽ ത്രൈമാസ നിരക്ക് ഓർഡിനറി 280 രൂപ, പുഷ്ബാക്ക് സീറ്റ് 450 രൂപ, സ്ളീപ്പർ സീറ്റ് 900 എന്നിങ്ങനെയുള്ളത് ഇനി ഓരോ സീറ്റിനും 350 ആയി ഏകീകരിച്ചു. 13 മുതൽ 20 സീറ്റുവരെയുള്ളവയ്ക്ക് നിലവിലുള്ള നിരക്ക് പരിഷ്കരിച്ച് ഓരോ യാത്രക്കാരനും 600 രൂപയാക്കി. 20 സീറ്റിന് അധികമുള്ള വാഹനങ്ങളിൽ ഓരോ യാത്രക്കാരനും 900 രൂപയാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സ്ളീപ്പർ ബെർത്തുകൾ ഘടിപ്പിച്ച ഹെവി പാസഞ്ചർ വിഭാഗത്തിൽ പെട്ട കോൺട്രാക്ട് ക്യാരേജ് ത്രൈമാസ നികുതി 1800ൽ നിന്ന് 1500 ആയി നിജപ്പെടുത്തും.