![](https://newskerala.net/wp-content/uploads/2025/02/students.1.3128099.jpg)
തിരുവനന്തപുരം: വിദ്യാർത്ഥികളെ തൊഴിൽ പ്രാപ്തരാക്കാനുളള ‘വിജ്ഞാന കേരളം’ പദ്ധതിക്കായി 20 കോടി രൂപ നീക്കിവയ്ക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. വിവിധ കോഴ്സുകളിൽ അവസാന വർഷം പഠിക്കുന്ന അഞ്ച് ലക്ഷം വിദ്യാർത്ഥികളെ നൈപുണ്യപരിശീലനം നൽകി തൊഴിൽപ്രാപ്തരാക്കുക, പഠനം പൂർത്തീകരിച്ച് ശരിയായി തയ്യാറെടുപ്പിച്ച് തൊഴിൽമേളയിലൂടെ തൊഴിൽ നൽകുക എന്ന ജനകീയ ക്യാമ്പയിനാണ് വിജ്ഞാന കേരളം. 2025-26ലെ പ്രധാന വികസന പദ്ധതിയായിരിക്കും വിജ്ഞാന കേരളമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഈ സർക്കാരിന്റെ കാലത്ത് ഇതുവരെ ഒരു ലക്ഷത്തിലേറെ തൊഴിൽ നിയമനങ്ങൾക്ക് ശുപാർശകൾ നൽകി കഴിഞ്ഞതായും ബാലഗോപാൽ ബഡ്ജറ്റ് അവതരണത്തിനിടെ പറഞ്ഞു. പതിനായിരത്തിലധികം പുതിയ തസ്തികകൾ സൃഷ്ടിച്ചു. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം പിഎസ്സി നിയമനങ്ങളുടെ കൂടുതൽ ഭാഗവും നടക്കുന്നത് കേരളത്തിലാണ്. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റിന് ശേഷം ഇതുവരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി 8293 സ്ഥിരനിയമനങ്ങളും 34859 താൽക്കാലിക നിയമനങ്ങളും ഉൾപ്പെടെ 43152 പേർക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി തന്നെ തൊഴിൽ നൽകിയതായും ധനമന്ത്രി അറിയിച്ചു.
കൂടുതൽ വിദ്യാഭ്യാസ പദ്ധതികൾ
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിക്ക് 50 കോടി രൂപ അനുവദിക്കും.
സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിക്ക് 150.34 കോടി രൂപ അനുവദിക്കും.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നാപ്കിൻ ഇൻസിനറേറ്റർ സ്ഥാപിക്കുന്നതിന് രണ്ട് കോടി രൂപ അനുവദിക്കും,
ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ പ്രവർത്തനങ്ങൾക്കായി 30 കോടി രൂപ അനുവദിക്കം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]