![](https://newskerala.net/wp-content/uploads/2025/02/it-park.1.3128089.jpg)
തിരുവനന്തപുരം: കൊല്ലം, കണ്ണൂർ നഗരങ്ങളിൽ പുതിയ ഐടി പാർക്ക് സ്ഥാപിക്കുമെന്ന് സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. കിഫ്ബിയും കിറ്റ്ഫ്രയും കൊല്ലം കോർപ്പറേഷനും തമ്മിലേർപ്പെടുന്ന കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും ഐടി പാർക്ക് പദ്ധതിക്ക് രൂപം നൽകുക. 2025 – 2026ൽ പാർക്കിന്റെ ആദ്യഘട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ധനമന്ത്രിയുടെ പറഞ്ഞത്:
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന കാര്യത്തിൽ ഭൂമി ഏറ്റെടുത്ത് വരുമാനമുണ്ടാക്കുന്ന പദ്ധതിയായി ഇത് നടപ്പിലാക്കും. ആത്മവിശ്വാസം നൽകുന്ന പൈലറ്റ് പദ്ധതിയാണിത്. കൊട്ടാരക്കരയിലെ രവി നഗറിൽ സ്ഥിതിചെയ്യുന്ന കല്ലട ജലസേചന പദ്ധതി ക്യാമ്പസിലെ ഭൂമിയിൽ ഒരു ഐടി പാർക്ക് സ്ഥാപിക്കും. സ്റ്റേറ്റ് ഓഫ് ദി ആർട്ട് സംവിധാനമുള്ള 97,370 ചതുരശ്രയടി ബിൽഡപ്പ് ഏരിയയോട് കൂടിയതായിരിക്കും ഈ ഐടി പാർക്ക്.
ഈ മാർഗരേഖകളുടെ വിജയത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത രണ്ട് വർഷങ്ങളിൽ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി പ്രയോജനപ്പെടുത്തി 100 പുതിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള വിശദമായ പരിപാടി തയ്യാറാക്കുന്നതാണ്. കിഫ്ബി വിഭാവനം ചെയ്യുന്ന റവന്യു ജനറേറ്റിങ്ങ് പദ്ധതികളുടെ ഭാഗമായാണ് ഇവ പ്രഖ്യാപിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ വിമാനത്താവളത്തിന് സമീപം 25 ഏക്കറിൽ അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് ഐടി പാർക്ക് സ്ഥാപിക്കുക. ഇതിനായി 293.22 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിച്ചു. പദ്ധതിക്കുള്ള അനുമതി സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ട്.